Home Featured രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നത്​ വ്യവസ്ഥിതി-ക​ര്‍​ണാ​ട​ക നിയമമന്ത്രി

രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നത്​ വ്യവസ്ഥിതി-ക​ര്‍​ണാ​ട​ക നിയമമന്ത്രി

by കൊസ്‌തേപ്പ്

ബം​ഗ​ളൂ​രു: രാ​ഷ്ട്രീ​യ​ക്കാ​ര്‍ അ​ഴി​മ​തി​ക്കാ​ര​ല്ലെ​ന്നും ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളും വ്യ​വ​സ്ഥി​തി​യും അ​വ​രെ അ​ഴി​മ​തി​ക്കാ​രാ​ക്കി മാ​റ്റു​ക​യാ​ണെ​ന്നും ക​ര്‍​ണാ​ട​ക നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ഴി​മ​തി ന​ട​ത്താ​തെ ജീ​വി​ക്കു​ക എ​ന്ന​ത് ആ​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ലെ ശ്രീ​ഗി​രി​യി​ല്‍ ശി​വ​കു​മാ​ര ശി​വാ​ചാ​ര്യ സ്വാ​മി​യു​ടെ ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

‘ഞാ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​രെ അ​ഴി​മ​തി​ക്കാ​രെ​ന്നു വി​ളി​ക്കി​ല്ല, ജ​ന​ങ്ങ​ളാ​ണ് അ​വ​രെ അ​ങ്ങ​നെ​യാ​ക്കി​യ​ത്. വോ​ട്ടു​ചെ​യ്യു​ന്ന​തി​ല്‍ തു​ട​ങ്ങി ഗ​ണേ​ശോ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​തി​നു​വ​രെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ​ണം​വാ​ങ്ങി രാ​ഷ്ട്രീ​യ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. പി​ന്നെ​യെ​ങ്ങ​നെ രാ​ഷ്ട്രീ​യ​ക്കാ​ര്‍ അ​ഴി​മ​തി​ക്കാ​രാ​വാ​തി​രി​ക്കും. വ്യ​വ​സ്ഥി​തി​യാ​ണ് ഞ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​ത്. നി​ല​നി​ല്‍​ക്കു​ന്ന വ്യ​വ​സ്ഥി​തി ശ​രി​യാ​ണെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ അ​ഴി​മ​തി​ക്കാ​രാ​വി​ല്ല. അ​ഴി​മ​തി ന​ട​ത്താ​തെ ജീ​വി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല’ -മ​ധു​സ്വാ​മി പ​റ​ഞ്ഞു.

എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ കൈ​യി​ലും അ​വ​ര്‍​ക്കാ​വ​ശ്യ​മു​ള്ള പ​ണ​മു​ണ്ട്. എ​ന്നാ​ല്‍, ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച്‌ കൂ​ടു​ത​ല്‍ പ​ണം എ​വി​ടെ​നി​ന്ന് കി​ട്ടും എ​ന്ന ചി​ന്ത​യു​ണ്ടാ​വു​ന്നു. ഈ ​ചി​ന്ത​യാ​ണ് അ​ഴി​മ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. ചി​ല​പ്പോ​ള്‍ സ​മ്മ​ര്‍​ദ​ങ്ങ​ളും അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​വാ​റു​ണ്ടെ​ന്നും നി​യ​മ​മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ എ​ല്ലാ മേ​ഖ​ല​യി​ലും അ​ഴി​മ​തി ന​ട​ക്കു​ക​യാ​ണെ​ന്നും പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്ക​ണ​മെ​ങ്കി​ലും ക​രാ​റു​ക​ള്‍ കി​ട്ട​ണ​മെ​ങ്കി​ലും 40 ശ​ത​മാ​നം പ​ണം രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും​ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ക​ര്‍​ണാ​ട​ക സ്​​റ്റേ​റ്റ്​ കോ​ണ്‍​ട്രാ​ക്ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ഈ​യ​ടു​ത്ത്​ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്‌​ സ​ര്‍​ക്കാ​റി​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്​ വ​ന്‍​പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ബ​സ​വ​രാ​ജ്​ ബൊ​മ്മൈ പേ ​സി.​എം മു​ഖ്യ​മ​ന്ത്രി​യാ​ണ്​ എ​ന്ന്​ എ​ഴു​തി​യ ക്യു.​ആ​ര്‍ കോ​ഡു​മു​ള്ള വ്യ​ത്യ​സ്ത പോ​സ്റ്റ​റു​ക​ള്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ്​ ക​ഴി​ഞ്ഞ ദി​വ​സം പ​തി​ച്ചി​രു​ന്നു. ബൊ​മ്മൈ​യു​ടെ ചി​ത്ര​മ​ട​ങ്ങി​യ പോ​സ്റ്റ​റി​ല്‍ 40 ശ​ത​മാ​നം ഇ​വി​ടെ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​ലു​ണ്ട്. പോ​സ്റ്റ​റു​ക​ളി​ലെ ക്യു.​ആ​ര്‍ കോ​ഡ്​ സ്കാ​ന്‍ ചെ​യ്താ​ല്‍ 40percentsarkara.com എ​ന്ന വെ​ബ്​​സൈ​റ്റി​ലേ​ക്കാ​ണ്​ പോ​വു​ക. കോ​ണ്‍​ഗ്ര​സി​ന്റെ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണം സ​ര്‍​ക്കാ​റി​നെ​യും ബി.​ജെ.​പി​യെ​യും വ​ന്‍​​തോ​തി​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും അ​ഴി​മ​തി​വി​രു​ദ്ധ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ട്​ ഗാ​ന്ധി​ജ​യ​ന്തി​ദി​നം തു​ട​ങ്ങി ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ്​ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​ത്. സി​റ്റി​സ​ണ്‍ എ​ന്‍​ക്വ​യ​റി കൗ​ണ്‍​സി​ല്‍, സി.​ഇ.​സി ട്ര​സ്റ്റ്​ എ​ന്നി​വ​യു​ടെ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചാ​ണി​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​മ​ന്ത്രി​ത​ന്നെ കൈ​ക്കൂ​ലി​യെ​യും അ​ഴി​മ​തി​യെ​യും നി​സ്സാ​ര​വ​ത്​​ക​രി​ച്ച്‌​ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.

കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ​ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്. 

രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 

അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി  ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന്  സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചതിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രം​ഗത്തെത്തിയിരുന്നു. ലജ്ജാകരമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസും രം​ഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം ഇടവേളയുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group