ബെംഗളൂരു: ഗണേശോത്സവം പോലെ സ്‌കൂളുകളിൽ ഈദ് മിലാദ് ആഘോഷിക്കാൻ അനുമതി നൽകണമെന്ന് കർണാടക വഖഫ് ബോർഡ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ മതപരമായ ഒരു ചടങ്ങും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു അനുമതി ഇതുവരെ നൽകിയിട്ടില്ലെന്നും വഖഫ് ബോർഡിന്റെ ആവശ്യം പരിഗണിക്കില്ല.
ഗണേശോത്സവം ആഘോഷിക്കുന്നത് ബിജെപി സർക്കാർ കൊണ്ടുവന്നതല്ലെന്നും നാഗേഷ് പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം മുതൽ ഗണേശ വിഗ്രഹങ്ങൾ സ്കൂളുകളിൽ സൂക്ഷിച്ചിരുന്നു. നമസ്‌കരിക്കാൻ സ്‌കൂളുകളിൽ പ്രത്യേക മുറി മാറ്റിവെക്കണമെന്ന് ഷാഫി സഅദിയുടെ അധ്യക്ഷതയിലുള്ള വഖഫ് ബോർഡ് യോഗം വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
നമ്മുടെ മതത്തിന്റെ ഉത്സവങ്ങൾ ആഘോഷിക്കാൻ അവസരമൊരുക്കണമെന്ന് ഷാഫി സഅദി ആവശ്യപ്പെട്ടു. എല്ലാ മതത്തിൽപ്പെട്ട കുട്ടികൾക്കും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കണം.
മതപരമായ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കണമെന്ന് ഹിജാബ് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഗണേശോത്സവം ആഘോഷിക്കുന്നതുപോലെ, ഇസ്‌ലാം ആചരിക്കുന്നതിന് ഒരു മുറി സൂക്ഷിക്കണം,” അദ്ദേഹം പറഞ്ഞു.