Home Featured രാഹുലിന്റെ കർണാടക സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ

രാഹുലിന്റെ കർണാടക സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ

മൈസൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം ബിജെപി പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ കർണാടക ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബൊമ്മൈ. സെപ്റ്റംബർ 26ന് നടക്കുന്ന നാദഹബ്ബ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി മൈസൂരിലെത്തിയത്.

രാഹുൽ ഗാന്ധി സംസ്ഥാനം സന്ദർശിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യും. ഇതുവരെ കോൺഗ്രസ്സിന് വേണ്ടി രാഹുൽ പ്രചാരണം നടത്തിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിച്ചതെന്നും ബൊമ്മൈ പറഞ്ഞു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30 ന് ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ടിൽ സംസ്ഥാനത്ത് പ്രവേശിക്കും.

ദൈവത്തിന്‍റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി’, കേരളത്തെ ബഹിഷ്കരിക്കണം, വിദ്വേഷ പ്രചാരണവുമായി ബോളിവുഡ് നടി

തെരുവുനായ പ്രശ്നം രൂക്ഷമാകുന്നതിനിടെ കേരളത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്മ തന്ന.കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ ബഹിഷ്കരണാഹ്വാനം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ ഇത്തരത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് നടിയുടെ പോസ്റ്റില്‍ പറയുന്നു. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പേവിഷബാധയുണ്ടോ എന്നുപോലും നോക്കാതെ ഒരു സംഘമാളുകള്‍ നായ്ക്കളെ കൊല്ലാന്‍ നിയോ​ഗിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ നായ്ക്കളെ വകവരുത്താന്‍ തുടങ്ങിയിരിക്കുന്നു. കൊലപാതകമല്ല പ്രതിവിധി. പ്രത്യുല്പാദന നിയന്ത്രമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group