ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ടാക്സി/ചരക്ക് വാഹനങ്ങള്‍ വാങ്ങാൻ മൂന്ന് ലക്ഷം രൂപ സഹായം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്കെതിരെ വിമര്‍ശവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു.മണ്ടത്തം പിൻവലിക്കണമെന്ന് കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു തിരിച്ചടിച്ചു.” ഇതാ,കര്‍ണാടകയില്‍ രാഹുല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ലജ്ജയില്ലാത്ത മറ്റൊരു പ്രീണനം.50 ശതമാനം സബ്സിഡിയോടെ ആറ് ലക്ഷം രൂപക്ക് വാഹനം വാങ്ങുക, അടുത്ത ദിവസം അത് അഞ്ച് ലക്ഷം രൂപക്ക് വില്‍ക്കുക. കൂളായി രണ്ടു ലക്ഷം കൈയില്‍ വരും.ഇതാണ് പദ്ധതിലൂടെ സംഭവിക്കുക.
ഹിന്ദുക്കളിലെ പാവങ്ങള്‍ പോലും ഈ പദ്ധതിക്ക് അര്‍ഹരല്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള ഈ ഏര്‍പ്പാട് മുഴുവൻ കന്നഡികര്‍ക്കും നാണക്കേടാണ്. ഭരണഘടനയുടെ പതിനാലാം വകുപ്പിന് വിരുദ്ധമാണിത്’- കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തു. ഈ പദ്ധതി കര്‍ണാടകയില്‍ ബിജെപി ഭരിച്ചപ്പോഴും ഉണ്ടായിരുന്നു എന്നത് മറന്നോ” എന്ന് ആരാഞ്ഞ മന്ത്രി ദിനേശ് ഗുണ്ടുറാവു അന്ധമായ ന്യൂനപക്ഷ വിരുദ്ധതയില്‍ വിഡ്ഢിയാവുകയാണെന്ന് പറഞ്ഞു. മണ്ടൻ ട്വീറ്റ് പിൻവലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കള്‍ പോലും ഇടപെടരുതെന്ന് കോടതി
വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്ന് വിധിച്ച് അലഹബാദ് ഹൈക്കോടതി.മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്‍റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.ലിവ് ഇന്‍ പങ്കാളികളായ യുവതീ യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ഇരുവരുടെയും സമാധാനപരമായ ജീവിതത്തിനു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പൊലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടനടി സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മുസ്‍ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്.യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയത്. ഹര്‍ജിക്കാര്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരാണെന്നും മുസ്‍ലിം വ്യക്തിനിയമ പ്രകാരം ലിവ് ഇൻ ബന്ധം ശിക്ഷാര്‍ഹമാണെന്നും സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞു. ലിവ് ഇന്‍ ബന്ധത്തിലുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് അഭിഭാഷകൻ ഉദ്ധരിച്ചു.
എന്നാല്‍ അത് ആ കേസില്‍ മാത്രമാണെന്നും എല്ലാ കേസുകള്‍ക്കും ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ആര്‍ട്ടിക്കിള്‍ 19, 21 പ്രകാരം ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.