കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്) തങ്ങളുടെ പഴയ തട്ടകമായ ബി.ജെ.പി.സഖ്യത്തിനൊരുങ്ങുന്നതായി സൂചന.2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയോടൊപ്പം നേരിടാനാണു നീക്കം. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ആകെയൊരു സീറ്റാണു ലഭിച്ചത്. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് കിങ് മേക്കറാകാനുള്ള മോഹം കോണ്‍ഗ്രസ് വിജയത്തില്‍ തകര്‍ന്നടിയുകയായിരുന്നു.
224 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 19 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. ഇതോടെയാണു വീണ്ടും ബി.ജെ.പി. സഖ്യത്തിനു പാര്‍ട്ടി ഒരുങ്ങുന്നത്. 2006-ലെ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസര്‍ക്കാരില്‍ കുമാര സ്വാമി മുഖ്യമന്ത്രിയും ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു. 20 മാസത്തെ അധികാരം പങ്കുവയ്‌ക്കല്‍ ധാരണയിലാണ് അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, ജെ.ഡി.എസ്. അധികാരം ഒഴിയാന്‍ വിസമ്മതിച്ചതോടെ സഖ്യം തകരുകയായിരുന്നു. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലും ബി.ജെ.പി. വിരുദ്ധ സഖ്യത്തിലാണു ജെ.ഡി.എസ്.
ആധാര്‍ നന്പറും പാന്‍കാര്‍ഡും 30 വരെ ബന്ധിപ്പിക്കാം
ആധാര്‍ കാര്‍ഡ് പാൻ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. പാൻ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ 30നുള്ളില്‍ ലിങ്ക് ചെയ്യണമെന്നാണ് അറിയിപ്പ്.അല്ലാത്തപക്ഷം പാൻകാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. മാര്‍ച്ച് 31നുള്ളില്‍ പാൻ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യണമെന്നായിരുന്നു മുന്പ് ലഭിച്ച നിര്‍ദേശം. എന്നാല്‍, പിന്നീടത് 1000 രൂപ പിഴയോടുകൂടി മൂന്നു മാസത്തേക്കു നീട്ടുകയായിരുന്നു. ഇപ്പോഴും 1000 രൂപ പിഴ ബാധകമാണ്.