കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യമായി യാത്ര ഉറപ്പുവരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഡയാറിലെ സഹ്യാദ്രി കോളേജ് കാമ്പസില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. ‘അഞ്ച് വാഗ്ദാനങ്ങളും ആദ്യ ദിവസം തന്നെ നിറവേറ്റും. അഞ്ചാമത്തെ വാഗ്ദാനം സ്ത്രീകള്‍ക്ക് വേണ്ടി ആയിരിക്കും.
ബിജെപി കര്‍ണാടകയിലെ സ്ത്രീകളില്‍ നിന്ന് 40% കമ്മീഷന് തട്ടിയെടുത്തു, അത് അവര്‍ക്ക് തിരികെ നല്‍കുക എന്നതാണ് ഞങ്ങളുടെ ജോലി. അതിനാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാന്‍ ഒരു രൂപ പോലും സ്ത്രീകളില്‍ നിന്ന് ഈടാക്കില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കള്‍ക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ മറ്റു വാഗ്ദാനങ്ങള്‍.
പശു പ്രസവിച്ച കിടാവിന് സിംഹക്കുഞ്ഞിന്റെ രൂപ സാദൃശ്യം; പ്രകൃതിയുടെ ‘അത്ഭുത’മെന്ന് നാട്ടുകാർ
മധ്യപ്രദേശിലെ റയ്സന്‍ ജില്ലയില്‍ അത്ഭുതമായി പശുക്കിടാവ്. കഴിഞ്ഞ ദിവസമാണ് കര്‍ഷകനായ നാട്ടുലാല് ശില്പകറിന്റെ വീട്ടിലെ പശു പ്രസവിച്ചത്.സിംഹക്കുഞ്ഞിന്റെ മുഖച്ഛായയുള്ള കിടാവിനെയാണ് പശു പ്രസവിച്ചത്. പ്രസവിക്കുമ്ബോള്‍ ആരോഗ്യമുണ്ടായിരുന്ന കിടാവ് പക്ഷേ അരമണിക്കൂറിനുള്ളില്‍ ചത്തു. സിംഹക്കുഞ്ഞിന്റെ രൂപസാദൃശ്യമുള്ള പശുക്കിടാവിനെ കാണാന്‍ നാട്ടുകാരും ഓടിയെത്തി.വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പശുവിനേയും കുഞ്ഞിനേയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പകൃതിയുടെ അത്ഭുതമെന്നാണ് നാട്ടുകാര്‍ പശുക്കിടാവിനെ വിശേഷിപ്പച്ചത്. എന്നാല്‍, ഇത് പ്രകൃതിയുടെ അത്ഭുതമല്ല, പശുവിന്റെ ഗര്‍ഭപാത്രത്തിലെ തകരാണാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.ഗര്‍ഭാവസ്ഥയിലുണ്ടായ അപാകത മൂലമാണ് പശു രൂപമാറ്റമുള്ള പശുക്കിടാവിനെ പ്രസവിച്ചതെന്ന് വെറ്ററിനറി ഡോക്ടര്‍ എന്‍ കെ തിവാരി പറഞ്ഞു. ഗര്ഭപിണ്ഡം ശരിയായി വികസിക്കാതിരുന്നാല്‍ ഇത്തരം അവസ്ഥകളുണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു