Home Featured ഹിമാചല്‍ പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക്:വിജയിച്ചാല്‍ അക്കൗണ്ടില്‍ ഒരു സംസ്ഥാനം കൂടി

ഹിമാചല്‍ പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക്:വിജയിച്ചാല്‍ അക്കൗണ്ടില്‍ ഒരു സംസ്ഥാനം കൂടി

ബെംഗളൂരു: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടന്നപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.ബി ജെ പി അധികാരത്തിലുണ്ടായിരുന്ന ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം മുതല്‍ പലകാരണങ്ങളാണ് കോണ്‍ഗ്രസിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്.ഇതില്‍ ഏറ്റവും പ്രധാനമാണ് പഴയ പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം.

ഇതിലൂടെ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോഴിതാ ഇതേ തന്ത്രവുമായി കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.കര്‍ണാടകയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍കര്‍ണാടകയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി (ഒ പി എസ്) പുനരുജ്ജീവിപ്പിക്കുമെന്നാണ് ശനിയാഴ്ച ബംഗളൂരുവില്‍ സമരം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുമായി നടത്തിയ സംവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

2004 മാര്‍ച്ച്‌ 31 ന് അവസാനിപ്പിച്ച പഴയ പെന്‍ഷന്‍ സ്കീമിലേക്കേ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ ധര്‍ണ നടത്തുന്നത്.13 തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ മുഖ്യമന്ത്രി13 തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജീവനക്കാരോട് സംസാരിക്കുകയും അവരുടെ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും പാര്‍ട്ടി ഉന്നതര്‍ക്ക് മുന്നില്‍ തങ്ങളുടെ വാദം അവതരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

കര്‍ണാടകയില്‍ നാല് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ആവശ്യം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് പരിശോധിക്കും.തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒ പി എസ് പുനരുജ്ജീവിപ്പിക്കുമെന്ന്തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒ പി എസ് പുനരുജ്ജീവിപ്പിക്കുമെന്ന് വ്യക്തമാക്കിയ എ എ പി നേതാക്കളുടെ വാഗ്ദാനം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് സിന്ദരാമയ്യ സമര പന്തലിലേക്ക് നേരിട്ടെത്തിയത്.

നേരത്തെ പഞ്ചാബിലും ഈ എ എ പി സമാനം വാഗ്ദാനം നല്‍കുകയും അത് ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്തിലെ അതേ വാഗ്ദാനം അവിടെ വിജയം കണ്ടില്ല.കോണ്‍ഗ്രസ് നീക്കം മുന്നില്‍ കണ്ട്കോണ്‍ഗ്രസ് നീക്കം മുന്നില്‍ കണ്ട് ബി ജെ പിയും പ്രതിരോധ നടപടികളുമായി മുന്നോട്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ ഏഴാം ശമ്ബള കമ്മീഷനെ നിയോഗിച്ചത്.

ആദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തെങ്കിലും. ആഴ്ചകള്‍ക്കുള്ളില്‍, അവര്‍ ഒപിഎസ് ആവശ്യവുമായി എത്തി ധര്‍ണ തുടങ്ങി, ഭരണകക്ഷിയായ ബിജെപിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.കര്‍ണാടകയിലും സര്‍ക്കാര്‍ ജീവനക്കാര്‍കര്‍ണാടകയിലും സര്‍ക്കാര്‍ ജീവനക്കാര്‍ ശക്തമായ ഒരു വോട്ട് ബാങ്കാണ്.

കോണ്‍ഗ്രസും എഎപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒപിഎസിലേക്ക് മാറിയതിന്റെ പാഠം മുന്നിലുണ്ടെങ്കിലും ഇതിനെ എതിര്‍ത്തു കൊണ്ടാണ് ഗുജറാത്തില്‍, ദീര്‍ഘകാലം അധികാരത്തിലിരുന്നിട്ടും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത്. 2004 ലാണ് പല സംസ്ഥാനങ്ങളും പുതിയ പെന്‍ഷന്‍ സ്കീമിലേക്ക് (NPS) മാറാന്‍ തീരുമാനിക്കുന്നത്.പുതിയ നയം സര്‍ക്കാറുകള്‍ക്ക്പുതിയ നയം സര്‍ക്കാറുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഒരു ജീവനക്കാരന് മരണശേഷം അവന്റെ/അവളുടെ ആശ്രിതര്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കണമെന്ന് ഒപിഎസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

ഇത് ചെറിയ സംസ്ഥാനങ്ങള്‍ അവരുടെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ തങ്ങളുടെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനായി മാത്രം ചെലവഴിക്കുന്നതിലേക്ക് നയിച്ചു. ക്ഷേമ പരിപാടികള്‍ക്കായി ചെലവഴിക്കാനുള്ള അവരുടെ കഴിവ് വലിയ തോതില്‍ ബാധിച്ചു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച്‌ ഇത് വലിയ തിരിച്ചടിയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group