ദില്ലി: ഹിമാചല്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വേഗത്തിലാക്കി നേതൃത്വം.ദക്ഷിണേന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ ‘മോദി തരംഗം’ വിലപ്പോവില്ലെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ നിരത്തി അതിശക്തമായ പ്രചരണം നയിച്ച് അധികാരം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പാണ് നേതൃത്വം നടത്തുന്നത്.
ഇതിന്റെ ഭാഗമായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഉടന്‍ തന്നെ സംസ്ഥാനത്ത് ‘ബസ് യാത്ര ആരംഭിക്കും’.ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.യാത്രയ്ക്ക് നേതൃത്വം നല്‍കുകകര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ദരാമയ്യ എന്നിവരാണ് ബസ് യാത്രയ്ക്ക് നേതൃത്വം നല്‍കുക. രണ്ട് സംഘമായിട്ടായിരിക്കും യാത്ര. ഒരു സംഘത്തില്‍ കുറഞ്ഞത് 15 അംഗങ്ങള്‍ ഉണ്ടാകും.
സംസ്ഥാനത്ത് 224 നിയമസഭ മണ്ഡലങ്ങളിലും യാത്ര സഞ്ചരിക്കും. 50 ദിവസത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.സ്ഥാനാര്‍ത്ഥി നിര്‍ണയവുംവികസനം, സംവരണം, നയപരമായ കാര്യങ്ങള്‍ എന്നിവയാണ് യാത്രയുടെ പ്രധാന അജണ്ടകള്‍. ജനവരി ആദ്യവാരത്തോടെ യാത്ര തുണങ്ങാനാണ് ആലോചന.ഇന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ യാത്രയുടെ തീയതി സംബന്ധിച്ച് തീരുമാനത്തിലെത്തും.
അതേസമയം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ത്ഥി നിര്‍ണയവും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടക്കും.സ്ഥാനാര്‍ത്ഥി പ്രഖ്യാപനംതിരഞ്ഞെടുപ്പ് അടുക്കവെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പതിവ് രീതി. എന്നാല്‍ ഇത് പലപ്പോഴും പൊട്ടിത്തെറിക്ക് കാരണമാകാറുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ വിമത നീക്കം നടത്തുകയും ബി ജെ പിയിലേക്ക് ചേക്കേറുന്നതെല്ലാം സ്ഥിര സംഭവവുമാണ്.
തിരഞ്ഞെടുപ്പിനോട് അടുത്ത് ഇത്തരം തിരിച്ചടികള്‍ ഉണ്ടാകുന്നതിന് തടയിടാനും അതത് മണ്ഡലങ്ങളില്‍ നേതാക്കള്‍ക്ക് ശക്തമായ പ്രചരണം കാഴ്ച വെയ്ക്കാനുമാണ് നേരത്തേയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.ജനവരി പകുതിയോടെ കുറഞ്ഞത് 150 സ്ഥാനാര്‍ത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍അതേസമയം പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് ഇപ്പോഴും തലവേദനയാണ്.
ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുമ്ബോഴും മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ച് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടി തുടര്‍കഥ ആകുമെന്ന വ്യകമായ സന്ദേശമാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നല്‍കുന്നത്. ഐക്യത്തിന്റെ കാര്യത്തില്‍ ഹിമാചലിനെ മാതൃകയക്കണമെന്നും ഖാര്‍ഗെ നേതൃത്വത്തോട് ആവശ്യപ്പെട്ടു.കോണ്‍ഗ്രസിന് അധികാരം ലഭിക്കണം.
അധികാരത്തിലേറിയാല്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്റ് കൈക്കൊള്ളും. പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ നേതാക്കള്‍ കഠിനാധ്വാനം ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.113 ആണ് ഇവിടെ മാന്ത്രിക സംഖ്യ2018 ല്‍ കോണ്‍ഗ്രസും ജെ ഡി എസും കൈകോര്‍ത്ത് ബി ജെ പിയെ ഭരണത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.
എന്നാല്‍ സഖ്യത്തിനുള്ളിലെ തര്‍ക്കങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചു. ഇത് ആയുധമാക്കിയതോടെ സഖ്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ഓപ്പറേഷന്‍ താമരയിലൂടെ 17 എം എല്‍ എമാരെയായിരുന്നു ഇരു പാര്‍ട്ടികളില്‍ നിന്നുമായി ബി ജെ പി അടര്‍ത്തിയെടുത്തത്. അതേസമയം ഇത്തവണ ഇത്തരമൊരു സാഹചര്യത്തിന് വഴിവെക്കരുതെന്നും കേവല ഭൂരിപക്ഷം തനിച്ച് നേടിയെടുക്കാന്‍ സാധിക്കണമെന്നുമാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. 113 ആണ് ഇവിടെ മാന്ത്രിക സംഖ്യ.