ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ മുഴുവൻ (224) മണ്ഡലങ്ങളിലും മത്സരിക്കാൻ ആംആദ്മി പാർട്ടി. പകുതിയോളം സ്ഥാനാർഥികളുടെ പേരുൾപ്പെടുന്ന ആദ്യ പട്ടിക ജനുവരി പകുതിയോടെ പുറത്തു വിടുമെന്ന്സം സ്ഥാന കൺവീനർ പൃഥ്വി റെഡ്ഡി അറിയിച്ചു. പ്രചാരണത്തിന്റെ ഭാഗമായി 170 മണ്ഡലങ്ങളിൽ ഇതിനോടകം ഗ്രാമ സമ്പർക്ക പരിപാടി ആരംഭിച്ചു.
സംസ്ഥാനത്തെ 58,000 ബൂത്തുകളിലായി 10 പ്രവർത്തകരെ വീതമാണ് പ്രചാരണത്തിന് നിയോഗിക്കുന്നത്. കർണാടകയിലെ നാലാമത്തെ കക്ഷിയായല്ല, ജനതാദൾ എസ്, കോൺഗ്രസ്, ബിജെപി കക്ഷികൾക്കു ബദലായി ആം ആദ്മി പാർട്ടിയെ സ്വീകരിക്കാനാകും ജനങ്ങളോട് ആവശ്യപ്പെടുകയെന്നും പൃഥ്വി റെഡ്ഡി പറഞ്ഞു. മൂന്നു കക്ഷി കളെയും ചേർത്ത് “ജെസിബി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകളെ പൊളിച്ചെറിയുന്ന സമീപനമാണ് ഈ മൂന്നു കക്ഷികളുടേതുമെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ തുലാവര്‍ഷമെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ഇന്നലെ മുതല്‍ തുലാവര്‍ഷപ്പെയ്ത്ത് ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.ദുര്‍ബലമായ തുടക്കമാണെങ്കിലും വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തിപ്പെടുമെന്നാണ് നിഗമനം.
വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമേ പാലക്കാട് ജില്ലയില്‍ ഇന്നും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.