Home Featured ബെംഗളുരു: ബിജെപിയുടെ ബി ടീമല്ല ജനതാ ദൾ;ആരോപണം തള്ളി കുമാരസ്വാമി

ബെംഗളുരു: ബിജെപിയുടെ ബി ടീമല്ല ജനതാ ദൾ;ആരോപണം തള്ളി കുമാരസ്വാമി

ബെംഗളുരു: കർണാടകയിൽ ബിജെപിയുടെ ബി ടീമാണ് ജനതാ ദൾ(എസ്) എന്ന ആരോപണം തള്ളി നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി. 2 ദിവസമായി ബെംഗളൂരുവിൽ നടക്കുന്ന ദൾ ദേശീയ നിർവാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എ പ്ലസ് ടീമായാണ് ദൾ നിയമ സഭ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്നത്.ജനതാ പരിവാറിനെ ശക്തിപ്പെടുത്താനായി സമാന ചിന്താഗതിക്കാരായ സമാന കക്ഷികളെ ഏകോപിപ്പിക്കാനും പാർട്ടി നേതൃത്വം നൽകും.

കാർഷിക പ്രശ്നം, വിലക്കിയറ്റം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ, രാഷ്ട്രീയ നിലപാട് എന്നീ വിഷയങ്ങളിലായി 3 പ്രമേയങ്ങളും യോഗം ചർച്ച ചെയ്തു പാസാക്കി.ദേശീയ നിർവാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ ദൾ ദേശീയ അധ്യക്ഷൻ ദേവെ ഗൗഡയെ യോഗം ചുമതലപ്പെടുത്തി.മാത്യു ടി.തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 25 പ്രതിനിധികളാണ് യോഗ ത്തിൽ പങ്കെടുത്തത്.

12 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് പരാതി;കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

കോഴിക്കോട്: 12 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയില്‍‌ അന്വേഷണം അതിവഗത്തിലാക്കി കുഞ്ഞിനെ കണ്ടെത്തി പൊലീസ്.കഴിഞ്ഞ ഞായറാഴ്ചയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ 22കാരി പരാതിയുമായി ചോവയൂര്‍ പൊലീസിനെ സമീപിച്ചത്.

കുട്ടിയെ തെരഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നാലെ കുഞ്ഞിന്‌റെ അച്ഛനും മുത്തശ്ശിയ്ക്കും വേണ്ടി അന്വേഷണം ഊര്‍‌ജിതമാക്കി. ഭർത്താവിന്‍റെ ജോലിസ്ഥലം ബംഗളൂരു ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വയനാട് അതിര്‍ത്തിയിലേക്കും വ്യാപിപ്പിച്ചു.

ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തി. കുഞ്ഞിനെ ബത്തേരിയില്‍നിന്ന് പൊലീസ് സംഘം കണ്ടെത്തുമ്ബോള്‍ കണ്ണുകള്‍ പാതി അടഞ്ഞുതുടങ്ങിയിരുന്നു.

ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. മണിക്കൂറുകളോളം പാല്‍ കുടിക്കാതിരുന്നതിനാല്‍ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group