ബെംഗളുരു: കര്‍ണാടകയില്‍ ബജ്രംഗ്ദള്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് കൊല്ലപ്പെട്ട നേതാവ് ഹര്‍ഷയുടെ സഹോദരിയും സംഘവും.കര്‍ണാടകയിലെ ശിവമോഗയില്‍ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകയും ഹര്‍ഷയുടെ സഹോദരിയുമായ അശ്വിനിക്കും മറ്റ് പത്തു പേര്‍ക്കുമെതിരെ ശിവമോഗ പൊലീസ് കേസെടുത്തു.ഈ മാസം 22ന് വൈകീട്ട് 5.15 ഓടെ സവര്‍ക്കര്‍ റാലി എന്ന പേരിലായിരുന്നു പരിപാടി.
സെയ്ദ് പര്‍വേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവര്‍ തകര്‍ത്തത്. അശ്വിനിയും മറ്റ് പത്ത് പേരും ബൈക്കുകളിലെത്തി “ജയ് ശ്രീറാം” മുഴക്കുകയും സെയ്ദ് പര്‍വേസിന്റെ കാര്‍ അടിച്ചുതകര്‍ത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 416, 143, 147, 427, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. റാലിക്കിടെ പ്രകാശ് എന്ന യുവാവിനേയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ ബര്‍മപ്പ ലെവല്‍ക്രോസ്-2ല്‍ വച്ച് തന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി 25കാരനായ പ്രകാശിന്റെ മൊഴിയില്‍ പറയുന്നു. ഈ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ആക്രമണങ്ങള്‍ക്കു പിന്നാലെ തിങ്കളാഴ്ച രാത്രി ശിവമോഗയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
ബംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 3,000 ഗ്രം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജീന്‍സിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വര്‍ണം കടത്തിയത്.കഴിഞ്ഞ ദിവസം തോര്‍ത്തില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
പതിവ് വഴികള്‍ പിടിക്കപ്പെടുന്നത് മൂലം കളളക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നതിന് തെളിവാണിതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വര്‍ണത്തില്‍ മുക്കിയ തോര്‍ത്തുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നുമാണ് ഫഹദ് എത്തിയത്.നേരത്തെ 43 ലക്ഷം വില മതിക്കുന്ന സ്വര്‍ണവുമായി ഒരാള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബിയില്‍ നിന്നുമെത്തിയ യാത്രക്കാരനെ പിടികൂടിയത്.
മലദ്വാരത്തില്‍ ഒളിപ്പിച്ച് 1,162 ഗ്രം സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുള്‍ ജബീലാണ് പിടിയിലായത്.