Home Featured ആൻഡമാൻ ജയിലിൽ നിന്നും പക്ഷിയുടെ ചിറകിലിരുന്ന് ജന്മനാട്ടിലേക്ക് പോയി’; വിവാദമായി സവർക്കറെക്കുറിച്ചുള‌ള പാഠപുസ്‌തകം

ആൻഡമാൻ ജയിലിൽ നിന്നും പക്ഷിയുടെ ചിറകിലിരുന്ന് ജന്മനാട്ടിലേക്ക് പോയി’; വിവാദമായി സവർക്കറെക്കുറിച്ചുള‌ള പാഠപുസ്‌തകം

ബംഗളൂരു: ആൻഡമാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന വി.ഡി സവർക്കർ പക്ഷിയുടെ ചിറകിലേറി ജന്മനാട്ടിൽ പോയിരുന്നതായി സ്കൂൾ പാഠപുസ്തകത്തിലെ പരാമർശം വിവാദത്തിൽ. കർണാടക സംസ്ഥാന പാഠ്യപദ്ധതിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പാഠപുസ്തക പരിഷ്കരണ സമിതി തയ്യാറാക്കിയ അദ്ധ്യായത്തിലാണ് ഇങ്ങനെ പറയുന്നത്. ചരിത്രം തിരുത്തിയെഴുതുകയാണെന്ന് സർക്കാരിന് നേരെ വിമർശനം ഉയർന്ന സമയത്താണ്, തടവിലായിരുന്ന സവർക്കർ ഇത്തരത്തിൽ പുറത്തുകടന്നതായി പുതിയ പാഠപുസ്തകത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.

സവർക്കറെ പാർപ്പിച്ചിരുന്ന ആന്റമാനിലെ സെല്ലുലാർ ജയിലിൽ ഒരു താക്കോൽ ദ്വാരം പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആ മുറിയിൽ എന്നും ബുൾബുൾ പക്ഷികൾ സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ ആ പക്ഷികളുടെ ചിറകിലിരുന്ന് പുറത്തേക്ക് പറക്കും. എന്നും തന്റെ മാതൃഭൂമി സന്ദർശിക്കും. പാഠപുസ്തകത്തിൽ പറയുന്നു.

എട്ടാം തരത്തിൽ രണ്ടാം ഭാഷയായി കന്നട തിരഞ്ഞെടുത്തവർക്കുള്ളപാഠപുസ്തകത്തിലാണ് സവർക്കറുടെ ജീവിതംപറയുന്ന പുതിയ ഭാഗമുള്ളത്. പാഠത്തിലുള്ള വിചിത്രകരമായ ഭാഗംവൻവിമർശനമുയരുന്നത്. പാഠത്തിലെ വിവാദഭാഗങ്ങൾ ഇങ്ങനെയാണ്:

(ആന്തമാനിൽ) സവർക്കറെ പാർപ്പിച്ചിരുന്ന ജയിൽമുറിയിൽ ഒരു താക്കോൽപഴുത് പോലുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ മുറിയിൽ എവിടെനിന്നോ ബുൾബുൾ പക്ഷികൾ വരാറുണ്ടായിരുന്നു. അവയുടെ ചിറകിലേറി ദിവസവും സവർക്കർ മാതൃഭൂമി സന്ദർശിക്കാറുണ്ടായിരുന്നു.”നേരത്തെ പുസ്തകത്തിലുണ്ടായിരുന്ന വിജയമാല രങ്കനാഥ് എഴുതിയ ‘ബ്ലഡ് ഗ്രൂപ്പ്’ എന്ന ഭാഗം മാറ്റിയാണ് കെ.ടി ഗട്ടി തയാറാക്കിയ പുതിയ പാഠഭാഗം ചേർത്തിരിക്കുന്നത്.

ഇതിനെതിരെ വൻവിമർശനമാണ് ഉയരുന്നത്. കർണാടക പാഠപുസ്തക സമിതിക്ക് നിരവധി പരാതികൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. പാഠഭാഗങ്ങൾ വായിച്ച് ഓക്കാനം വന്നുവെന്നാണ് കർണാടക പ്രാഥമിക, സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കൺവീനർ ശശി കുമാർ പ്രതികരിച്ചത്. സത്യമാണോ ഹാസ്യമാണോ എന്നു തിരിച്ചറിയാനാകാത്ത തരത്തിലാണ് പാഠഭാഗമുള്ളതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന്റെ പരാജയമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ദക്ഷിണ കന്നടയിലെ മത സ്‌പര്‍ധ വളര്‍ത്തുന്ന പോസ്റ്ററുകള്‍, ഇടപെട്ട് ജില്ല ഭരണകൂടം

മംഗളൂരു: ദക്ഷിണ കന്നഡയില്‍ മത സ്‌പര്‍ധ വളര്‍ത്തുന്ന വിവാദ പോസ്റ്ററുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച്‌ സവര്‍ക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങള്‍ സ്ഥാപിച്ച ഹൈന്ദവ സംഘടനകളുടെ പോസ്റ്ററുകള്‍ ജില്ലയില്‍ നിരവധി പ്രക്ഷേഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്.

പൊലീസിന്‍റെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകള്‍ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്. ബാനറുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഭരണകുടം നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തില്‍ വിദ്വേഷം വളര്‍ത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. വി രാജേന്ദ്ര പറഞ്ഞു.ഏതെങ്കിലും തരത്തില്‍ പോസ്റ്ററുളോ ബാനറുകളോ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ നിന്നും അനുവാദം വാങ്ങിക്കുകയും കൂടെ ബാനര്‍ പ്രിന്‍റ് ചെയ്യുന്ന ആളുടെ വിവരങ്ങളും നല്‍കുകയും വേണം.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അനുവാദത്തോടു കൂടി മാത്രമെ നിലവില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. അടുത്തിടെയായി ചില ഹൈന്ദവ സംഘടനകള്‍ ഉടുപ്പി ജില്ലയിലും നഗരത്തിന്‍റെ ചില പ്രദേശങ്ങളിലും പ്രകോപനപരമായ പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പുതുയ നിര്‍ദേശമെന്ന്’ കെ. വി രാജേന്ദ്ര അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group