Home കേരളം കർണാടക-കേരള ആർടിസിയുടെ പുതിയ നീക്കം യാത്രക്കാർക്ക് പണിയാകും

കർണാടക-കേരള ആർടിസിയുടെ പുതിയ നീക്കം യാത്രക്കാർക്ക് പണിയാകും

by ടാർസ്യുസ്

ബെംഗളൂരു: മംഗളൂരു-കാസർകോട് യാത്ര ചെലവേറിയതാകും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി ) ഈ റൂട്ടിൽ ഓടുന്ന ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. മംഗളൂരു-കാസർകോട് റൂട്ടിലെ കുംബളയിൽ ഔദ്യോഗികമായി ടോൾ പിരിവ് ആരംഭിക്കുന്നതിന് മുമ്പാണ് തീരുമാനം.ജനുവരി 20 മുതൽ, അതായത് ചൊവ്വാഴ്ച, കെ.എസ്.ആർ.ടി.സി. ബസുകൾ ഈ ടോൾ തുക ഉൾപ്പെടുത്തി പുതുക്കിയ നിരക്ക് പിരിക്കാൻ തുടങ്ങി. ഇതോടൊപ്പം, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെ.എസ്.ആർ.ടി.സി.) ടിക്കറ്റ് നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി. മുമ്പ് 67 രൂപയായിരുന്ന കുംബളയിൽ നിന്ന് മംഗളൂരുവിലേക്കുള്ള നിരക്ക് ഇപ്പോൾ 75 രൂപയായി വർദ്ധിപ്പിച്ചു.രാജഹംസ ബസുകളുടെ യാത്രാനിരക്ക് 10 രൂപ വർദ്ധിപ്പിച്ച് 80 രൂപയിൽ നിന്ന് 90 രൂപയായിയാക്കി. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ ടിക്കറ്റ് നിരക്ക് 7 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്, ഈ നിരക്ക് ഇതിനകം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ടോൾ അടയ്ക്‌കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഗതാഗത വകുപ്പിൻ്റെ മംഗലാപുരം ഡിവിഷൻ ഉദ്യോഗസ്ഥർ കാസർകോട് ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.കാസർകോട്-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ട്രാൻസ്പോർട്ട് ബസുകൾ പൂർണ്ണമായും സർവീസ് റോഡുകളിലാണ് ഓടുന്നത്.

കുമ്പള ടോൾ ഗേറ്റ് ഒഴികെയുള്ള ഒരു ദേശീയ പാതയിലും ഈ ബസുകൾ ഓടുന്നില്ല. അതിനാൽ, ടോൾ ഇളവ് നൽകണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ മാറ്റം വരുത്തിയില്ലെങ്കിൽ, ഉയർന്ന ടിക്കറ്റ് നിരക്കുകൾ വഴി യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തേണ്ടിവരും.കാസർകോട് റൂട്ടിൽ പ്രതിദിനം 35 ഓളം കർണാടക കെഎസ്ആർടിസി ബസുകളാണ് സർവ്വീസ് നടത്തുന്നത്. ടോൾ ഇനത്തിൽ പ്രതിദിനം 48,000 രൂപ ചെലവഴിക്കുന്നുണ്ട്. ഹൈവേ ഉപയോഗിക്കുന്നില്ലെങ്കിലും ടോൾ നൽകേണ്ടിവരുന്നതിനാൽ, നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.കേരളത്തിലെ കെഎസ്ആർടിസി ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. അതിനും ടോൾ ഫീസ് ഉണ്ട്. നിലവിൽ ടിക്കറ്റ് നിരക്ക് അവർ വർദ്ധിപ്പിച്ചിട്ടില്ല. ടിക്കറ്റ് നിരക്ക് പരിഷ്കരിക്കണമെങ്കിൽ ഗതാഗത മന്ത്രി ഒരു വകുപ്പ് തല യോഗം ചേർന്ന് തീരുമാനമെടുക്കുകയും അതനുസരിച്ച് ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കാസർകോട് ഡിവിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group