Home Featured കേരളത്തിലെ കോവിഡ് വകഭേദം : കർണാടകത്തിലും ജാഗ്രത

കേരളത്തിലെ കോവിഡ് വകഭേദം : കർണാടകത്തിലും ജാഗ്രത

ബെംഗളൂരു : കേരളത്തിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ കർണാടകത്തിൽ ജാഗ്രത. അതേസമയം, കേരള അതിർത്തിയിൽ കർണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രോഗനിയന്ത്രണത്തിന് മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പേടിക്കേണ്ട കാര്യം ഇപ്പോഴില്ല. പക്ഷേ, കൂടുതൽ ജാഗ്രത വേണം. അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കർണാടകത്തിൽ കോവിഡ് ബാധിച്ചവർ 58 പേരാണ്.

ഇതിൽ 11 പേർ ആശുപത്രിയിലാണ്. മൂന്നുമാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് ഒരാളാണ്. -മന്ത്രി അറിയിച്ചു.പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കോവിഡ് സാങ്കേതികോപദേശകസമിതി യോഗം വിളിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ചർച്ചചെയ്യും.കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന ഉറപ്പുവരുത്തണം.

ആശുപത്രികളിൽ പരിശോധനയ്ക്കുവേണ്ട ആർ.ടി.പി.സി.ആർ., റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വരുന്ന മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ വർധിച്ചാൽ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാൻ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മോക് ഡ്രിൽ നടത്താനും നിർദേശിച്ചു.കോവിഡ് പരിശോധന നടത്തിയശേഷം പുതിയ വകഭേദമാകാൻ സാധ്യതയുണ്ടെന്ന് സംശയമുള്ള സാംപിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കാനും നിർദേശിച്ചു.

ആള്‍മാറാട്ടം നടത്തി 7 സ്ത്രീകളെ വിവാഹംകഴിച്ച ‘ഡോക്ടര്‍ക്ക്’ കേരളത്തിലെ സംശയാസ്പദമായ സംഘനകളുമായി ബന്ധമെന്ന് പൊലീസ്

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി‌എം‌ഒ) ഉദ്യോഗസ്ഥനായും സൈനിക ഡോക്ടറായും ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച 37 കാരനായ കശ്മീരി യുവാവിന് പാകിസ്ഥാനുമായി കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്ന് ഒഡീഷ പൊലീസ്.കശ്മീര്‍ സ്വദേശിയായ ഇഷാൻ ബുഖാരി (സയ്യിദ് ഇഷാൻ ബുഖാരി) ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തട്ടിപ്പ് നടത്തി ഏഴ് യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് എസ്ടിഎഫ് ഐജി ജെഎൻ പങ്കജ് പറഞ്ഞു. കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്നും വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചെന്നും എസ്ടിഎഫ് ഇൻസ്പെക്ടര്‍ ജനറല്‍ ജെഎൻ പങ്കജിനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂറോ സ്പെഷ്യലിസ്റ്റ്, ആര്‍മി ഡോക്ടര്‍, പിഎംഒയിലെ ഉദ്യോഗസ്ഥൻ, ഉന്നത എൻഐഎ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും അടുത്ത അനുയായി എന്നിങ്ങനെയാണ് പ്രതി ആള്‍മാറാട്ടം നടത്തിയത്. ഇയാളില്‍നിന്ന് യുഎസ്‌എയിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെല്‍ത്ത് സര്‍വീസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ നല്‍കിയ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി വ്യാജ രേഖകള്‍ ഒഡീഷ പൊലീസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു.

വ്യാജ സത്യവാങ്മൂലങ്ങള്‍, ബോണ്ടുകള്‍, എടിഎം കാര്‍ഡുകള്‍, ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. കശ്മീര്‍, യുപി, മഹാരാഷ്ട്ര, ഒഡീഷ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴ് യുവതികളെ പ്രതി വിവാഹം കഴിച്ചു. അന്താരാഷ്‌ട്ര ബിരുദങ്ങളുള്ള ഡോക്ടറായി വേഷമിട്ട പ്രതിക്ക് ഒന്നിലധികം സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കശ്മീര്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group