ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയില്‍ നടുറോഡില്‍ അരുംകൊല. കുടുംബ വഴക്കിന്റെ പേരില്‍ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തി.സാൻവി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിനിയാണ് സാൻവി. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഭർത്താവായ അക്ഷയ് സാൻവിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയും നടുറോഡില്‍ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാള്‍ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി.റോഡിന്റെ അരികില്‍ കാർ പാർക്ക് ചെയ്തായിരുന്നു അക്ഷയ് ഈ കുറ്റകൃത്യം നടത്തിയത്. പിന്നാലെ കാറുമായി ഇയാള്‍ രക്ഷപ്പെട്ടു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അക്ഷയ്‌ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.