Home Featured ഹുബ്ലി-അങ്കോള റെയിൽ ലൈനിന് പച്ചക്കൊടി കാണിക്കുമ്ബോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ

ഹുബ്ലി-അങ്കോള റെയിൽ ലൈനിന് പച്ചക്കൊടി കാണിക്കുമ്ബോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ

വനം പരിസ്ഥിതി സംബന്ധിച്ച എതിർപ്പുകളെ വകവെക്കാതെയാണ് രണ്ട് വർഷം മുൻപ് കർണാടക സർക്കാർ ഹുബ്ലി- അങ്കോള റെയിൽവെ ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. ഹൈദരാബാദ്: കർണാടക സർക്കാർ പ്രഖ്യാപിച്ച ഹുബ്ലി-അങ്കോള റെയിൽവെ ലൈനിന് അനുമതി നൽകുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു.

2020 മാർച്ച് 20നാണ് കർണാടക സർക്കാർ പുതിയ റെയിൽവെ ലൈനിന് അനുമതി നൽകിയത്. 1997 മുതൽ ചർച്ചകളും പ്രാരംഭ നടപടികളും നടന്ന ഹുബ്ലി- അങ്കോള റെയിൽവെ ലൈൻ കേന്ദ്ര സംസ്ഥാന വനം പരിസ്ഥിതി മന്ത്രാലയങ്ങളുടേയും പരിസ്ഥിതി സംഘടനകളുടേയും എതിർപ്പിനെ തുടർന്നാണ് പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായത്.

പച്ചക്കൊടിയുമായി കർണാടകം: വനം പരിസ്ഥിതി സംബന്ധിച്ച എതിർപ്പുകളെ വകവെക്കാതെയാണ് രണ്ട് വർഷം മുൻപ് കർണാടക സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. ഇതുകൂടാടെ 2022ൽ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണ് പദ്ധതി വീണ്ടും ചർച്ചകളിലേക്ക് എത്തിയത്.

അതിനു മുൻപേ തന്നെ പരിസ്ഥിതി സംഘടനകൾ പദ്ധതിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് ദേശീയ വനംവന്യജീവി ബോർഡിനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടതോടെ ഹുബ്ലി അങ്കോള റെയിൽവെ ലൈനും വനസംരക്ഷണ നിയമങ്ങളും വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയായിരുന്നു.

കർണാടക മറക്കരുത് നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈനിനെ: വനം പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേരളത്തിന്റെ ദീർഘകാല ആവശ്യമായ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈനിനെ എതിർക്കുന്ന കർണാടക സർക്കാരാണ് ഹെക്ടർ കണക്കിന് വന ഭൂമി നഷ്ടമാകുന്ന ഹുബ്ലി- അങ്കോള റെയിൽവെ ലൈനിന് അനുമതി നൽകിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും എത്താനുള്ള മാർഗം എന്ന നിലയിലാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ ലൈനിന് കേരളം അനുമതി തേടുന്നത്. അതിനൊപ്പം തലശേരി – മൈസൂർ റെയിൽവെ ലൈനിനും കേരളം അനുമതി തേടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഇതുവരെയും കർണാടക സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. വനഭൂമി സംരക്ഷിച്ചും വന്യജീവികളുടെ സ്വൈര്യവിഹാരം ഉറപ്പുവരുത്തിയും ഈ റെയിൽ പദ്ധതി നടപ്പാക്കാമെന്ന് കേരളം ഉറപ്പു നൽകിയിട്ടും ചുവപ്പുകൊടിയാണ് കർണാടക ഇപ്പോഴും കാണിക്കുന്നത്.

അതുകതെ റോഡ് മാർഗമുള്ള കേരളത്തിന്റെ യാത്രയ്ക് വനം പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർണാടക വിലക്കിട്ടു.ബന്ദിപ്പൂർ വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേഖലയിൽ രാത്രി യാത്ര നിരോധനംഏർപ്പെടുത്തിയ കർണാടക സർക്കാർ കടുത്ത വന്യജീവി സ്നേഹമാണ് ഇക്കാര്യത്തിൽ വർഷങ്ങളായി കാണിക്കുന്നത്.

എന്തുകൊണ്ട് ഹുബ്ലി-അങ്കോള റെയിൽവെ ലൈൻ എതിർക്കപ്പെടണം: പദ്ധതി നടപ്പാക്കണമെങ്കിൽ 623 കോടി രൂപയാണ് പരിസ്ഥിതി നാശ നഷ്ടമായി കണക്കാക്കുന്നത്. ജന്തുസസ്യവൈവിധ്യത്താൽ സമ്ബന്നമായ പശ്ചിമഘട്ടത്തെ കീറി മുറിക്കുന്ന പദ്ധതിക്കായി ആകെ വേണ്ടി വരുന്നത് 995.64 ഹെക്ടർ ഭൂമിയാണ്. ഇതിൽ 595.64 ഹെക്ടർ വനഭൂമിയാണ്. ബാക്കിയുള്ളതിൽ 184.60 ഹെക്ടർ ചതുപ്പുനിലമാണ്.2.2 ലക്ഷം മരങ്ങൾ മുറിക്കണം.

അതിനൊപ്പം പ്രസിദ്ധമായ കാളി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റെയിൽനിർമാണപ്രദേശമായി മാറും. റെയിൽവെ ലൈനിന്റെ ഭാഗമായി നിർമിക്കേണ്ടി വരുന്നത് 12 സ്റ്റേഷനുകളാണ്. അതിനൊപ്പം 327 പാലങ്ങൾ, 34 തുരങ്കങ്ങൾ എന്നിവയും നിർമിക്കേണ്ടി വരും. കേരളത്തിനോട് ചേർന്നുള്ള ഉത്തരകർണാടക ജില്ലയിലെ വനഭൂമിയാണ് ഈ പദ്ധതിയുടെ പേരിൽ ഇല്ലാതാകുന്നതെന്ന് റെയിൽവെ ലൈനിനായി പഠനം നടത്തിയ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

29 തരം സസ്തനികൾ, 256 തരം പക്ഷി വർഗങ്ങൾ,എട്ട് പാമ്ബ് വർഗങ്ങൾ, 50തിലധികം ചിത്രശലഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്പശ്ചിമഘട്ടത്തിൽ പുതിയ റെയിൽവെ ലൈൻ വരാൻ പോകുന്ന പദ്ധതി പ്രദേശം. കടുവയും പുലിയും ആനയും വിഹരിക്കുന്ന വനമേഖല വലിയ മണ്ണിടിച്ചിൽ പ്രദേശം കൂടിയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ ശാസ്ത്രജ്ഞൻ ഡോ ടിവി രാമചന്ദ്ര പറയുന്നു.

ലക്ഷ്യം വികസനവും അതിനൊപ്പം ഖനനവും: ഉത്തര കർണാടകയിലേക്കും ബെലെ ഗാവി, അങ്കോള, കാർവാർ, ഗോവ അടക്കമുള്ള മേഖലകളിലേക്കും എളുപ്പത്തിൽ എത്താനുള്ള മാർഗമെന്ന നിലയിലാണ് പുതിയ റെയിൽവെ ലൈൻ വരുന്നത്. അതിനൊപ്പം കാർവാർ, ഗോവ, മംഗലാപുരം തുറമുഖങ്ങളിലേക്ക് ചരക്കുവേഗം വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടി കർണാടക സർക്കാരിനുണ്ട്.

കിട്ടൂർ വഴിയുള്ള ധർവാഡ്-ബെലെഗാവി റെയിൽവെ ലൈൻ വരുന്നതോടെ ബെല്ലാരി ജില്ലയിൽ ഉൾപ്പെടുന്ന വൻകിട ഖനന പദ്ധതികൾ കൂടുതൽ ഖനനത്തിന് സജ്ജമാകും. അത് വൻ വികസനത്തിന് വഴിയൊരുക്കുമെന്നാണ് കർണാടക സർക്കാർ പറയുന്നത്. അതിനൊപ്പം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം അനധികൃത ഖനനം നടക്കുന്ന ബെല്ലാരി മേഖലയിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കും വർധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group