ബെംഗളൂരു: ഗുരുതര കേസുകളിലെ കുറ്റവാളികളെ കുറിച്ച് പോലീസിന് വിവരം നൽകുന്നവർക്ക് പാരിതോഷികം 20 000 രൂപയിൽ നിന്നും 5 ലക്ഷം ആക്കി ഉയർത്തി കർണാടക സർക്കാർ.ദേശിയ സുരക്ഷാ ആയുധക്കടത്ത്, ലഹരി ഇടപാട്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമം, തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റവാളികളെ കുറിച്ചു സൂചന നൽകുന്നവർക്കാണിത്.
ബിരിയാണിയില്‍ കൃത്രിമ നിറം ചേര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൃത്രിമ നിറം ചേര്‍ക്കുന്നവര്‍ക്ക് മുന്നറിപ്പുമായി കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം. ബിരിയാണിയില്‍ കൃത്രിമ നിറം ചേര്‍ക്കുന്നത് 6 മാസം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ ഭക്ഷണത്തില്‍ കൃത്രിമ നിറം ചേര്‍ക്കുന്നത് സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ആവര്‍ത്തിക്കുന്നു.