ബെംഗളൂരു : ആരാധനാലയങ്ങൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ എല്ലായിടത്തും രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം കർശനമായി നടപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
ഉച്ചഭാഷിണി, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയുടെ ദുരുപയോഗം തടയാൻ നടപടിയെടുക്കാനും നടപടി സ്വീകരിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
“ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ ഉച്ചഭാഷിണികൾ, പബ്ലിക് അഡ്രസ് സിസ്റ്റം. അനുവദനീയമായ ഡെസിബെലിന് മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്ന മറ്റ് സംഗീതോപകരണങ്ങൾ എന്നിവ രാത്രി 10 മുതൽ രാവിലെ 6 വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. കോടതി പറഞ്ഞു.
ഈ ഹരജിയുടെ നേരത്തെ വാദം കേൾക്കുമ്പോൾ. അധികാരികൾ ചില സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയമവിരുദ്ധമായി സ്ഥിരം ലൈസൻസ് നൽകിയതായി കോടതിയെ അറിയിച്ചിരുന്നു.