രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാൻ 30 ദിവസം പരോള്‍ അനുവദിക്കണമെന്ന ‘സീരിയല്‍ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ആവശ്യം കർണാടക ഹൈകോടതി തള്ളി.30 വർഷത്തെ ജീവപര്യന്ത കാലയളവില്‍ പരോള്‍ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ സൈനികൻകൂടിയായ റെഡ്ഡി 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈകോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇത് 30 വർഷം ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
പ്രതിക്ക് രണ്ടു സഹോദരന്മാർ ഉണ്ടെന്നും അതിനാല്‍ മാതാവിനെ സംരക്ഷിക്കാൻ പരോള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്‍റെ സ്വഭാവം കണക്കിലെടുക്കുമ്ബോള്‍ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ ആലോചന നടത്താൻ വീട്ടുകാര്‍ താല്പര്യം കാണിച്ചില്ല; 23കാരൻ ആത്മഹത്യ ചെയ്തു
വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാല പുരം സ്വദേശി വടമലൈയുടെ മകൻ മദൻ കുമാറാണ് (23) മരിച്ചത്.മദ്യ ലഹരിയില്‍ ആയിരുന്ന മദൻ കുമാർ അച്ഛൻ വടമലൈയുടെ മുന്നില്‍ നിന്ന് വിഷം കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ ആയില്ലെന്ന് പോലീസ് പറയുന്നു.പത്താം ക്ലാസോടെ മദൻ കുമാർ പഠനം നിർത്തിയിരുന്നു, പിന്നീട് കൃഷിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. അതിനിടയില്‍ ആണ് തനിക്ക് ഉടൻ വിവാഹം നടത്തണം എന്ന് മദൻ പറഞ്ഞത്. വിവാഹത്തിന് ഉള്ള ആലോചന തുടങ്ങണമെന്നും മദൻ വീട്ടുകാരോട് പറഞ്ഞു.
കുറച്ച് നാളായി മദൻ ഇക്കാര്യം വീട്ടുകാരോട് പറയുന്നു. എന്നാല്‍ വീട്ടുകാർ ഇത് കാര്യമായി എടുത്തില്ല.എന്നാല്‍ ഇയാള്‍ വിവാഹക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ വിവാഹ പ്രായം ആയിട്ടില്ലെന്നും കുറച്ച് വർഷം കൂടി കാത്തിരക്കാണം എന്നും വീട്ടുകാർ ഇയാളോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് മകനും അച്ഛനും തമ്മില്‍ വഴക്ക് ഉണ്ടായി.കഴിഞ്ഞ ദിവസം യുവാവ് വീട്ടിലേക്ക് മദ്യപിച്ച് എത്തുകയും വിവാഹത്തെ പറ്റി അച്ഛനോട് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ നടന്ന വഴക്ക് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.