ബംഗ്ലൂരു : പകര്‍പ്പവകാശ ലംഘന പരാതിയില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം, പാര്‍ട്ടി വക്താവ് ജയറാം രമേശ്, സോഷ്യല്‍ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
നേരത്തെ പകര്‍പ്പവകാശം ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ സിവില്‍ കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു നടപടി. ഇതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു.
ബസോടിക്കുന്നതിനിടെ ഹൃദയാഘാതം: നിരവധി വാഹനങ്ങള്‍ തകര്‍ത്ത് ബസ്; 2 മരണം
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബസോടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ട്രാഫിക് സിഗ്നലിലെ ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡ്രൈവര്‍ മരണപ്പെട്ടതിന് പിന്നാലെ ബസ് തനിയെ നീങ്ങുന്നതും ഇരുചക്രവാഹനങ്ങളെയും കാറിനെയും ഇടിച്ച് മുന്നേറുന്നതും കാണാം. റെഡ് സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുനീങ്ങുന്ന ബസ് ഇരുചക്രവാഹനത്തെയും വലിച്ചിഴയ്ക്കുന്നതുകാണാം. സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെയും ബസിലെ സീറ്റില്‍ കിടക്കുകയായിരുന്ന ഡ്രൈവറെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതം മൂലമാണ് ഡ്രൈവര്‍ മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.