Home Featured ബെംഗളൂരു : അറസ്റ്റിനിടെ ബോഡി ക്യാമറകൾ ഉപയോഗിക്കണം;പോലീസ് ഉദ്യോഗസ്ഥരോട് കർണാടക ഹൈക്കോടതി

ബെംഗളൂരു : അറസ്റ്റിനിടെ ബോഡി ക്യാമറകൾ ഉപയോഗിക്കണം;പോലീസ് ഉദ്യോഗസ്ഥരോട് കർണാടക ഹൈക്കോടതി

ബെംഗളൂരു : അറസ്റ്റ് നടപടികളുടെ രേഖകൾ സൂക്ഷിക്കുന്നതിനായി, അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ ഉപയോഗികാൻ ശ്രമിക്കണമെന്ന് കർണാടക ഹൈക്കോടതി കർണാടക പോലീസിനോട് ആവശ്യപ്പെട്ടു.പൊതു ബസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്നതിനിടെ കൈവിലങ്ങ് കെട്ടി പൊലീസ് അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തുനിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2019ൽ കർണാടകയിലെ ബെലഗാവി മേഖലയിൽ ഒരു ചെക്ക് ബൗൺസ് കേസിലാണ് അറസ്റ്റ്.കസ്റ്റഡിയിലെടുത്ത ചിക്കോടിയിലെ അങ്കാളി പോലീസ് സ്റ്റേഷനിൽ കോടതി ഡ്യൂട്ടിക്ക് ആവശ്യത്തിന് പോലീസ് ജീവനക്കാരില്ലാത്തതിന്റെ പേരിൽ കോടതിയിൽ കൊണ്ടു പോകുന്നതിനിടെയാണ് ഹരജിക്കാരനായ സുപ്രിത് ഈശ്വർ ദിവ്യയെ കൈവിലഗണിച്ചതെന്ന് കർണാടക സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി.

You may also like

error: Content is protected !!
Join Our WhatsApp Group