Home Featured ബെംഗളൂരു : കാട്ടുപന്നികൾചത്ത സംഭവം: ജാഗ്രതയോടെ ആരോഗ്യവകുപ്പ് …

ബെംഗളൂരു : കാട്ടുപന്നികൾചത്ത സംഭവം: ജാഗ്രതയോടെ ആരോഗ്യവകുപ്പ് …

ബെംഗളൂരു : ബന്ദിപ്പുരിൽ കാട്ടുപന്നികൾ ചത്തതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിച്ച് ആരോഗ്യവകുപ്പ്. കാട്ടു പന്നികൾക്കിടയിൽ ആഫ്രിക്കൻ പന്നിപ്പനിയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ദിപ്പുരിനോട് ചേർന്നുകിടക്കുന്ന നാഗർഹോളെ വനത്തിൽ കാട്ടുപന്നികൾ ചത്തതായി കണ്ടെത്തിയിട്ടില്ല.

മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് ‘വിദേശസന്ദര്‍ശനം

മല്ലു ട്രാവലര്‍ ഷാക്കീര്‍ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്.ഷാക്കീര്‍ വിദേശത്തായതിനാല്‍ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്ബോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ ഷാക്കീര്‍ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ വീഡിയോയും ഇതിനോടകം പുറത്തുവന്നു.

പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ വ്ലോഗര്‍ മല്ലു ട്രാവലറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ യാത്രാ വിഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നല്‍കിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ ഷക്കീര്‍ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി കേരളത്തിലുണ്ട്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഷക്കീര്‍ സുബാൻ കാണാൻ എത്തിയത്. പ്രതിശ്രുത വരനും യുവതിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീര്‍ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. പരാതി വ്യാജമാണെന്ന് മല്ലു ട്രാവലര്‍ പ്രതികരിച്ചു. തെളിവുകള്‍ നിരത്തി കേസ് നേരിടുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group