Home Featured ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ;ജാഗ്രത നിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ;ജാഗ്രത നിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് നേരിയ ഇടവേള നൽകിയ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതിനാൽ പല ജില്ലകളിലും ഇന്നലെ മുതൽ വീണ്ടും മഴ പെയ്തു. ഈ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും ജാഗ്രതാ നിർദേശം നൽകി.പ്രധാനമായും ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിൽ അടുത്ത 24 മണിക്കൂർ ഓറഞ്ച് അലർട്ടും അടുത്ത ദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ മലനാട്ടിലെ ചിക്കമംഗളൂരു, ഷിമോഗ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ഉൾപ്രദേശങ്ങളിലെ റായ്ച്ചൂർ, യാദ്‌ഗിരി, തെക്കൻ ഉൾപ്രദേശങ്ങളിലെ ബെല്ലാരി, ഹാസൻ ജില്ലകളിൽ രണ്ട് ദിവസത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദാവൻഗരെ ജില്ലയിൽ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്‌ക് സാധ്യതയുണ്ട്.

ഷിമോഗ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗരെ ജില്ലകളിലാണ് ഇടിയോടു കൂടിയ മഴ. യാദഗിരി, റായ്ച്ചൂർ, കൊപ്പൽ, ഗദഗ്, ഹാസൻ, ബെല്ലാരി, തുംകൂർ, മൈസൂർ, കുടക് ജില്ലകളിലും ശക്തമായ മഴ ലഭിക്കും.തെക്കൻ ഉൾനാടൻ ജില്ലകളിൽ മിക്കയിടത്തും വടക്കൻ ഉൾനാടൻ ജില്ലകളിൽ പലയിടത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ പൊതുവെ മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കും. മിതമായ മഴ/ ഇടിമഴയ്ക്ക് സാധ്യത. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 30 ഡിഗ്രിയും 22 ഡിഗ്രിയും ആയിരിക്കും.

വിവാഹം ചെയ്യണമെങ്കില്‍ ”വിവാഹപൂര്‍വ കൗണ്‍സിലിങ്” നടന്നിരിക്കണം; നിര്‍ദ്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍

വിവാഹത്തിനു മുമ്ബ് വധുവിനും വരനും ”വിവാഹപൂര്‍വ കൗണ്‍സിലിങ്” നിര്‍ബന്ധമാക്കണമെന്ന് തുറന്നു പറഞ്ഞ് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.സതീദേവി.കുടുംബബന്ധത്തിന്റെ മുന്നോട്ട് പോക്കിന് കൗണ്‍സിലിങ്ങിന്റെ പ്രാധാന്യം മനസിലാക്കി, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്ബ് വിവാഹപൂര്‍വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.

ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. കുടുംബ പ്രശ്‌നങ്ങളില്‍ കൗണ്‍സിലിങ് നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണെന്നും ദമ്ബതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ ബന്ധുക്കളിടപെടുമ്ബോള്‍ അവ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നും സതീദേവി തുറന്നു പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group