ബെംഗളൂരു : ഇഡ്ഡലിച്ചെമ്പിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചില ഭക്ഷണശാലകളിൽ കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്ന രീതിയിൽ ഇഡ്ഡലി തയ്യാറാക്കുന്നതായി പരാതി. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 24 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിങ്ങനെ 254 ഇടങ്ങളിലായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്ഥലങ്ങളിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ചെമ്പിൽ വിരിച്ച് അതിനുമുകളിൽ മാവ് നിറച്ച് ഇഡ്ഡലി തയ്യാറാക്കുന്നെന്നായിരുന്നു പരാതി.
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ നിര്‍ബന്ധം; പുതിയ നിര്‍ദേശവുമായി മോട്ടർ വാഹന വകുപ്പ്
ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന വകുപ്പുിന്റെ പുതിയ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോൺട്രാക്ട് കാരേജ് വാഹനങ്ങളിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങൾക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും
സർക്കുലർ എത്തി.
വാഹനങ്ങളുടെ മുൻ, പിൻ ഭാഗങ്ങൾ, ഉൾവശം എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന വിധം റെക്കോഡിങ് ഉള്ള മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നാണ്
നിർദേശത്തില്‍ പറയുന്നത്. കൂടാതെ രാത്രി ദൃശ്യങ്ങൾ പകർത്തുന്നതും, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈൽ ഉപയോഗം തുടങ്ങിയവ തിരിച്ചറിയാൻ
സഹായിക്കുന്ന സെൻസിങ് സവിശേഷതകൾ ഉള്ള ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ കാബിൻ, പാസഞ്ചേഴ്സ് കമ്പാർട്ട്മെന്റ് എന്നിവയെ വേർതിരിക്കാൻ കട്ടിയുള്ളതും ഇരുണ്ടതുമായ കർട്ടനുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.