ബെംഗളൂരു∙ കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു നിർദേശിച്ച് കർണാടക ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അതിർത്തി ജില്ലകളായ ചാമരാജനഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ നിപ്പ പരിശോധനയ്ക്കായി താൽക്കാലിക ചെക്പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ തുടങ്ങിയിടങ്ങളിൽ നിപ്പയ്ക്കു സമാനമായ ലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സതേടിയെത്തിയാൽ ജില്ലാ ആരോഗ്യ ഓഫിസറെ ഉടനടി അറിയിക്കണം. ഇവരുടെ സ്രവസാംപിളുകൾ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയയ്ക്കാനും നിർദേശമുണ്ട്.
ആത്മഹത്യ ചെയ്യുകയാണ്’, ഇൻസ്റ്റഗ്രാമില്‍ അതിഥി തൊഴിലാളിയുടെ വീഡിയോ; പൊലീസെത്തിയപ്പോള്‍ ട്വിസ്റ്റ് !
പെരുമ്ബാവൂരില്‍ സമൂഹമാധ്യമത്തില്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് പോസ്റ്റിട്ട് വീഡിയോ ഇട്ട അതിഥി തൊഴിലാളിയെ പിടികൂടി രക്ഷപ്പെടുത്ത് പൊലീസ്.അസ്സം സ്വദ്ദേശിയായ സരൂര്‍ ആലം ആണ് ആത്മഹത്യ വീഡിയോ ഇട്ടത്. ശനിയാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് പൊലീസിന് വീഡിയോ ലഭിച്ചത്. വിവരം ലഭിച്ചതോചെ ഇൻസ്റ്റഗ്രാം വഴി പോസ്റ്റിട്ട ഇതരസംസ്ഥാന തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്ബാവൂര്‍ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ താനല്ല ആ പോസ്റ്റിട്ടതെന്നായിരുന്നു ആലം ആദ്യം പറഞ്ഞത്. തിരുവനന്തപുരത്തെ ഹൈടെക് സെല്‍ ഉദ്യോഗസ്ഥരാണ് അസ്സം സ്വദ്ദേശി സരൂര്‍ ആലം ഇൻസ്റ്റഗ്രാമില്‍ ആത്മഹത്യാ ഭീഷണി വിഡിയോ ഇട്ട വിവരം പെരുമ്ബാവൂര്‍ പോലീസിനെ അറിയിച്ചത്.
ഉടനെ പെരുമ്ബാവൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇാളെ കണ്ടെത്താനായില്ല. ആലമിനെ കാണാൻ സാധ്യതയുള്ള പലസ്ഥലങ്ങളിലും മാറി മാറി പരിശോധന നടത്തി. ഒടുവില്‍ പെരുമ്ബാവൂരിലെ പ്ലൈവുഡ് ഫാക്ടറിക്കുള്ളില്‍ നിന്നുമാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്തിനെന്ന പൊലീസിന്‍റെ ചോദ്യത്തിന് താൻ പോസ്റ്റ് ഇട്ടിട്ടില്ല എന്ന മറുപടിയാണ് ആലം നല്‍കിയത്. ഒടുവില്‍ പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തന്നെയാണ് പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി. യുവാവിന്‍റെ കൈത്തണ്ട മുഴുവനും ബ്ലെയ്ഡ് ഉപയോഗിച്ചു് വരഞ്ഞ നിലയിലാണ്. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
അസം സ്വദേശിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുമെന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും പെരുമ്ബാവൂര്‍ പൊലീസ് അറിയിച്ചു.