ബെംഗളൂരു: വിദഗ്ധ ചികിത്സാസൗകര്യങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന എട്ട് നേത്രചികിത്സാവാനുകളും നാല് നവജാത ശിശു ആംബുലൻസുകളും പുറത്തിറക്കി ആരോഗ്യവകുപ്പ്. അന്ധതയും കാഴ്ചക്കുറവും നിയന്ത്രിക്കുന്നതിനുള്ള ദേശീയപരിപാടിയുടെ ഭാഗമായാണ് നേത്രചികിത്സാവാനുകൾ പുറത്തിറക്കിയത്. പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിലുള്ളവർക്കുൾപ്പെടെ നേത്ര ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.ദാവണഗെരെ, മാണ്ഡ്യ, മൈസൂരു ഉൾപ്പെടെ എട്ട് ജില്ലകളിലെ ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുക. 17 ജില്ലകളിൽ നിലവിലുള്ള വാനുകൾക്ക് പുറമെയാണിത്.
ഓരോ യൂണിറ്റുകളിലും ഒരു നേത്രരോഗവിദഗ്ധൻ, ഒരു പാരാ-മെഡിക്കൽ ഓഫ്താൽമിക് അസിസ്റ്റന്റ്, ഒരു ബ്ലോക്ക് ഹെൽത്ത് എജുക്കേഷൻ ഓഫീസർ, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ഡ്രൈവർ എന്നിവയുൾപ്പെടുന്നു. 15 രോഗികളെ ഒരേസമയം കൊണ്ടുപോകാൻ വാനിൽ സൗകര്യമുണ്ട്. യൂണിറ്റ് നിശ്ചിതസ്ഥലങ്ങളിലെത്തി രോഗികളെ പരിശോധിക്കും. ആവശ്യമുള്ളവർക്ക് കണ്ണടകൾനൽകും.കൂടുതൽ ചികിത്സ വേണ്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകും. ബോധവത്കരണത്തിനും സ്കൂളുകളിൽ വിദ്യാർഥികൾക്കുള്ള നേത്ര പരിശോധനയ്ക്കും വാനെത്തും.
നവജാതശിശുക്കളെ വിദഗ്ധചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നവജാതശിശു ആംബുലൻസുകൾ പുറത്തിറക്കിയത്. നവജാതശിശു മരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്.വെന്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, ആരോഗ്യനിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇതിലുണ്ട്. പരിശീലനംനേടിയ നഴ്‌സുമാരുടെ സേവനവുമുണ്ടാകും.ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രി, മൈസൂരുവിലെ ചെലുവാംബ ആശുപത്രി, രായ്ച്ചൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹുബ്ബള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും സർവീസ്. ആരോഗ്യസൗധയിൽ നടന്ന ചടങ്ങിൽ വാനുകളുടെയും ആംബുലൻസുകളുടെയും ഉദ്ഘാടനം ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിർവഹിച്ചു.
ബംഗളൂരുവിൽ ബൈക്കപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശിഷിൻ്റെ സഹോദരൻ അലൻ ഒരു മാസം മുമ്പാണ് രോഗബാധിതനായി മരണമടഞ്ഞത്. ആശിഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്