Home Featured കർണാടക: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; പ്രധാന അധ്യാപകനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടികള്‍

കർണാടക: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; പ്രധാന അധ്യാപകനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടികള്‍

ശ്രീരംഗപ്പട്ടണം: സഹപാഠിയോട് മോശമായി പെരുമാറിയ കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രധാന അധ്യാപകനെ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു.ശ്രീരംഗപ്പട്ടണത്തിലെ കട്ടേരി ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപകനാണ് മര്‍ദനമേറ്റത്. സ്കൂള്‍ ഹോസ്റ്റലില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികളെ അറിയിച്ചു.

എല്ലാവരും ചേര്‍ന്ന് അധ്യാപകനെ പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.പെണ്‍കുട്ടികള്‍ അധ്യാപകനെ വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.അധ്യാപകനെ പെണ്‍കുട്ടികള്‍ മര്‍ദിക്കുമ്ബോള്‍ മറ്റ് അധ്യാപകര്‍ എത്തി ഇവരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ട്. അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതുള്‍പ്പെടെ ഉറപ്പുകള്‍ മറ്റ് അധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നു.

അതിനിടെ അധ്യാപകന്‍ സ്വയം ഒരു മുറിയില്‍ കയറി വാതിലടച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടികള്‍ വാതില്‍ തള്ളിത്തുറന്ന് മര്‍ദിച്ചു. രംഗം കൂടുതല്‍ വഷളായതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.അധ്യാപകന്‍ സ്ഥിരമായി പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തന്‍റെ അവസാന ചിത്രമായിരിക്കും മാമന്നന്‍ എന്ന് മന്ത്രി ഉദയനിധി സ്റ്റാലിന്‍

സംസ്ഥാന മന്ത്രിയായി നടനും രാഷ്ട്രീയ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രഖ്യാപനത്തിന് ശേഷം, മാരി സെല്‍വരാജിനൊപ്പം തന്റെ വരാനിരിക്കുന്ന ചിത്രമായ മാമന്നന്‍ തന്റെ സിനിമാ കരിയറിലെ അവസാന പ്രോജക്റ്റായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.രാഷ്ട്രീയക്കാരന് യുവജനക്ഷേമ കായിക വികസന വകുപ്പ് മന്ത്രിയായി.

സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ഒരു സംഭാഷണത്തില്‍ ഉദയനിധി പറഞ്ഞു, “കമല്‍ സാര്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു, ഞാന്‍ മന്ത്രിയായതിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍, എന്നെ ആദ്യം അഭിനന്ദിച്ചത് അദ്ദേഹമായിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, സംവിധായകന്‍ മാരി സെല്‍വരാജിന്റെ മാമന്നന്‍ ആയിരിക്കും എന്റെ അവസാന ചിത്രം.”

മാമന്നന്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്ഥിരീകരിച്ചതോടെ, നടന്റെ അടുത്ത ചിത്രമായി ആരംഭിച്ച പ്രോജക്റ്റിന്റെ നിലയെക്കുറിച്ച്‌ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലില്‍ നിന്നുള്ള ഔദ്യോഗിക അപ്‌ഡേറ്റിനായി കാത്തിരിക്കണം. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി ചിത്രങ്ങള്‍ വിതരണം ചെയ്യുന്നത് തുടരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

അതേസമയം, ഉദയനിധിയുടെ അവസാന ചിത്രമായ മാമന്നനില്‍ കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവരും അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന മു മുരന്റെ കണ്ണൈ നമ്ബാത്തേ എന്ന ചിത്രവും അദ്ദേഹത്തിനുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group