ബെംഗളൂരു : കർണാടകത്തിലെ പശ്ചിമഘട്ട വനമേഖലയിലൂടെ പോകുന്ന തീവണ്ടികളുടെ വേഗം കുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന വനംവകുപ്പിനോട് പ്രതികരണംതേടി ഹൈക്കോടതി.വടക്കൻ കർണാടകത്തിലെ ഹൊസപേട്ട്-വാസ്കോ റൂട്ടിലും ലോണ്ട മിറാജ് റൂട്ടിലും രാത്രിയിൽ തീവണ്ടികളുടെ വേഗം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഗിരിധർ കുൽക്കർണി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വരേല, ജസ്റ്റിസ് അശോക് എസ്.കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ബെലഗാവി, ഹലിയൽ, ധാർവാഡ് ഡിവിഷനുകളുടെ ഡെപ്യൂട്ടി വനം കൺസർവേറ്റർമാരോടും കാളി കടുവാസങ്കേതം ഡയറക്ടറോടും ഒരാഴ്ചക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം.വനമേഖലയിലൂടെ തീവണ്ടികൾ വേഗം കുറച്ചുപോകാൻ സുപ്രീം കോടതിയുടെ നിർദേശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതിവേഗത്തിലാണ് തീവണ്ടികളോടുന്നത്. ഈ റൂട്ടുകളിൽ നിരവധിവന്യമൃഗങ്ങൾ അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ബെലഗാവിക്കും ധാർവാഡിനുമിടയിൽ പകരം തീവണ്ടിപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ടു.
9 ജില്ലയില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തീരത്ത് ഉയര്‍ന്ന തിരമാല, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.
അതേസമയം കേരളത്തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.