ബെംഗളൂരു : സർക്കാർ സ്കൂളുകളിൽആവശ്യത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാൽനിരവധിയാളുകൾ മക്കളെ സ്വകാര്യസ്കൂളുകളിൽ ചേർക്കാൻനിർബന്ധിതരാവുകയാണെന്ന് കർണാടക ഹൈക്കോടതി. സർക്കാർ സ്കൂളുകളിൽ സൗകര്യങ്ങളില്ലാത്തതിനെ കുറിച്ചുള്ള മാധ്യമ വാർത്തകളുടെഅടിസ്ഥാനത്തിലെടുത്ത പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് കുടിവെള്ള സൗകര്യങ്ങളില്ലാത്തതും ശൗചാലയങ്ങളില്ലാത്തതും മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. നിലവിൽ 464 സർക്കാർ സ്കൂളുകളിൽ മതിയായ ശൗചാലയങ്ങളില്ലെന്നും 32 സ്കൂളുകളിൽ കുടിവെള്ള സൗകര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
പ്രവാസികള്‍ക്ക് യുപിഐ സേവനങ്ങളുമായി ഫെഡറല്‍ ബാങ്ക്
പ്രവാസി ഇന്ത്യക്കാര്‍ക്ക് യുപിഐ ഇടപാട് സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ്‌മൊബൈല്‍ വഴി പ്രവാസികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താം. നാഷണല്‍ പേയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അംഗീകരിച്ച യുഎസ്‌എ, യു.കെ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സേവനം ലഭ്യമാണ്. എന്‍പിസിഐ അംഗീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസി ഇടപാടുകാര്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.