ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിന്റെ പ്രഥമ ശത്രുവാണ്, കാരണം അതിന്റെ യാദൃശ്ചിക സമീപനം അനധികൃത ഹോർഡിംഗുകൾ കാരണം വികൃതമാകുന്നതിന് മാത്രമല്ല, വരുമാന നഷ്ടത്തിനും കാരണമാകുന്നു, കർണാടക ഹൈക്കോടതി ബുധനാഴ്ച നിരീക്ഷിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള എല്ലാ ഹോർഡിംഗുകൾ, പരസ്യ ബോർഡുകൾ, ഫ്ലെക്‌സുകൾ എന്നിവയുടെ സർവേ നടത്താനും അത്തരം ഘടനകൾക്ക് നൽകിയ അനുമതികളുടെ എണ്ണം, അനുമതികൾ നൽകിയ കാലയളവ്, ഫീസ് ഈടാക്കൽ, അനുമതിയില്ലാതെ സ്ഥാപിച്ച അത്തരം ഘടനകളുടെ എണ്ണം, തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയ ഡാറ്റ സമർപ്പിക്കാനും കോടതി ബിബിഎംപിയോട് നിർദ്ദേശിച്ചു.
ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടിയ തമിഴ് സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചു
സംശയകരമായ സാഹചര്യത്തില്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടിയ തമിഴ്നാട്ടുകാരായ സ്ത്രീകളെ ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിച്ചിട്ട് പിടികൂടി എഴുകോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചു.സ്ഥിരം കുറ്റവാളികളാണെന്ന് ഉറപ്പായിട്ടും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ വിട്ടയയ്ക്കേണ്ട ഗതികേടിലാണ് പൊലീസ്.ചൊവ്വാഴ്ച വൈകിട്ട് 5.30 യോടെയാണ് കൊട്ടാരക്കര ഭാഗത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇവര്‍ എഴുകോണില്‍ എത്തിയത്. ഇവിടെ നിന്ന് ചീരങ്കാവിലേക്ക് പോകാൻ ഓട്ടോ വിളിച്ചു. ചീരങ്കാവിലെത്തിയപ്പോള്‍ പുത്തൂരിലേക്ക് പോകണമെന്ന് പറഞ്ഞ ഇവരുടെ പെരുമാറ്റത്തില്‍ ഡ്രൈവര്‍ക്ക് സംശയം തോന്നി.
വിശദാംശങ്ങള്‍ ചോദിച്ചറിയാൻ ശ്രമിക്കവെ ഇവര്‍ പൊടുന്നനെ ഓട്ടോയില്‍ നിന്നിറങ്ങി സമീപത്തെ റെയില്‍വേ ട്രാക്കിലേക്കോടി. ഇതോടെ ചീരങ്കാവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇവരെ പിന്നാലെ ഓടി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.സ്ഥിരം കുറ്റവാളികളാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടും നിലവില്‍ പരാതികള്‍ ഇല്ലായെന്ന കാരണത്താല്‍ കേസെടുക്കാതെ വിട്ടയയ്ക്കേണ്ട നിലയാണ്. ബസുകളിലും മറ്റും സഞ്ചരിച്ച് മാലമോഷണം പതിവാക്കിയവരാണ് ഇവരെന്നാണ് പറയപ്പെടുന്നത്. മേല്‍ വിലാസവും മറ്റും സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചന.