ബെംഗളൂരു : പ്രതിയെ വിവാഹംകഴിക്കാമെന്ന് അതിജീവിത സമ്മതിച്ചതിനെത്തുടർന്ന് കർണാടക ഹൈക്കോടതി പോക്‌സോ കേസ് റദ്ദാക്കി. അതിജീവിത അച്ഛനോടൊപ്പം കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകുകയായിരുന്നു. പ്രതിക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഒരുമാസത്തിനുള്ളിൽ അതിജീവിതയെ വിവാഹംകഴിക്കണമെന്ന് നിർദേശിച്ച് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കാൻ ജസ്റ്റിസ് ഹേമന്ദ് ചന്ദൻഗൗഡർ ഉത്തരവിട്ടു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
തനിക്ക് പ്രായപൂർത്തിയായെന്നും പ്രതിയെ വിവാഹംകഴിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായും അതിജീവിത കോടതിയെ അറിയിച്ചു.പ്രോസിക്യൂട്ടർ അതിജീവിതയെ വിസ്തരിച്ചതിൽ പ്രതിക്കെതിരായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് നീട്ടിക്കൊണ്ടുപോകുന്നത് നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യലാകുമെന്നും കോടതി പറഞ്ഞു.
ഏറ്റവും വിശ്വസ്ത ജീവനക്കാരി’; ബാങ്ക് അക്കൗണ്ട് പാസ്‌വേര്‍ഡ് വരെ നല്‍കി വ്യവസായി, ഒടുവില്‍ അടിച്ചെടുത്തത് 31 ലക്ഷം
പ്രമുഖ കമ്ബനിയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സീനിയര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായ യുവതി അറസ്റ്റില്‍.മുംബൈ ആസ്ഥാനമായുള്ള ഗാര്‍മെന്റ് ബിസിനസ് കമ്ബനിയുടെ എച്ച്‌ആര്‍ മാനേജറായ രജനി ശര്‍മ്മയെയാണ് വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ഉടമയായ വ്യവസായി മെഹുല്‍ സാംഘവിയുടെ പരാതിയിലാണ് അറസ്റ്റ്.സംഭവത്തെ കുറിപ്പ് പൊലീസ് പറയുന്നത് ഇങ്ങനെ: ”കൊവിഡ് മഹാമാരി കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനത്തിന് കമ്ബനിയുടെ അംഗീകാരം ലഭിച്ച വ്യക്തിയാണ് രജനി ശര്‍മ്മ. കൊവിഡ് സമയത്ത് കമ്ബനിയിലെ ഭൂരിഭാഗം ജീവനക്കാരും ജോലി ഉപേക്ഷിച്ച് പോയിരുന്നു.
അന്ന് മുതല്‍ രജനിയാണ് അക്കൗണ്ട്‌സ് മുതല്‍ എച്ച്‌ആര്‍ ജോലി വരെ നോക്കിയത്. ഏറ്റവും വിശ്വസ്ത ജീവനക്കാരിയെന്ന പേരും രജനി നേടിയെടുത്തു. ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ജീവനക്കാരി, കമ്ബനിയിലെ മറ്റാരെക്കാളും രജനിയെ വിശ്വസിക്കുന്നുവെന്ന് ഉടമയായ മെഹുല്‍ സാംഘവിയും അഭിപ്രായപ്പെട്ടു.”അന്ധമായി വിശ്വസിച്ചതോടെ തന്റെ കമ്ബനിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പാസ്‌വേഡുകളും മെഹുല്‍ രജനിക്ക് കൈമാറി. ഒടിപി ലഭിക്കുന്നതിനും ഇടപാടുകള്‍ നടത്താനുമായി ഇമെയില്‍ വിവരങ്ങളും മെഹുല്‍ പങ്കുവച്ചു.
തന്റെ അഭാവത്തില്‍ രജനിക്ക് കാര്യങ്ങള്‍ നോക്കാന്‍ എളുപ്പമാകുമെന്ന് പറഞ്ഞാണ് മെഹുല്‍ പാസ്‌വേഡ് വരെ പങ്കുവച്ചത്. സെപ്തംബറില്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്ബോള്‍, സംശയാസ്പദമായ ചില ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ 31 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
നവി മുംബൈയില്‍ രജനിയുടെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും വ്യക്തമായി. തുടര്‍ന്നാണ് രജനിക്കെതിരെ മെഹുല്‍ പരാതി നല്‍കിയത്.”തിങ്കളാഴ്ചയാണ് രജനിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും രജനി കൂടുതല്‍ തുക തട്ടിയെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.