Home Featured 50 ലക്ഷം വേണ്ട 25 മതി; ട്വിറ്ററിന് പിഴയില്‍ ഇളവ് നല്‍കി കര്‍ണാടക ഹൈകോടതി

50 ലക്ഷം വേണ്ട 25 മതി; ട്വിറ്ററിന് പിഴയില്‍ ഇളവ് നല്‍കി കര്‍ണാടക ഹൈകോടതി

ട്വിറ്റര്‍ 50 ലക്ഷം രൂപ പിഴ അടക്കണമെന്ന കര്‍ണാടക ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.എന്നാല്‍, അതിന്റെ പകുതിയായ 25 ലക്ഷം രൂപ അടക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ചില ട്വീറ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ശേഷമാണ് ഇടക്കാല ഉത്തരവിട്ടത്.ജൂണ്‍ 30നാണ് ട്വിറ്ററിനോട് 50 ലക്ഷം പിഴ അടക്കണമെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്. കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ കമ്ബനി പരാജയപ്പെട്ടുവെന്നതിനാലായിരുന്നു പിഴ.

കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയില്‍ 45 ദിവസത്തിനുള്ളില്‍ 50 ലക്ഷം രൂപ അടക്കണമെന്നും നിര്‍ദേശിച്ചു. 45 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 5000 രൂപ പ്രതിദിനം അടക്കുകയും വേണം. അടുത്ത ആഴ്ചയാണ് 45 ദിവസം എന്ന കാലാവധി കഴിയുക. ഇതിനാല്‍ ഹരജി നേരത്തേ കേള്‍ക്കണമെന്നാണ് കമ്ബനിയുടെ ആവശ്യം.സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് പിഴ അടക്കാൻ വൈകിയാല്‍ ദിവസം 5000 രൂപ അടക്കണമെന്നതും റദ്ദാക്കി. തുടര്‍ന്നാണ് 25 ലക്ഷം രൂപ അടക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ആഗസ്റ്റ് 24ന് ഹരജി വീണ്ടും ഹൈകോടതി കേള്‍ക്കും.

25 ലക്ഷം അടക്കാൻ കൂടുതല്‍ സമയം കമ്ബനി അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാൻ കേന്ദ്ര സര്‍ക്കാറിന് കോടതി അനുമതി നല്‍കുകയും ചെയ്തു. ഉള്ളടക്കം പിൻവലിക്കാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ്. ആക്ഷേപകരമായ പരാമര്‍ശമുള്ള ഉള്ളടക്കം പിൻവലിക്കാത്ത 1,474 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും 175 ട്വീറ്റുകള്‍ നീക്കുകയും ചെയ്യണമെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിനോട് ഉത്തരവിട്ടിരിക്കുന്നത്. ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേന്ദ്രം നോട്ടീസ് നല്‍കിയിരുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ചവര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി പലരുടെയും അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നതടക്കമുള്ള ഉത്തരവുകള്‍ പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. ഇതുവരെ നല്‍കിയ എല്ലാ ഉത്തരവുകളും ജൂണ്‍ നാലിനകം പാലിക്കണമെന്നും അല്ലാത്തപക്ഷം ട്വിറ്ററിന് ലഭിക്കുന്ന പ്രത്യേക മധ്യവര്‍ത്തി പദവി റദ്ദാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ട്വിറ്റര്‍ ഇന്ത്യ കോടതിയെ സമീപിച്ചത്. ഉള്ളടക്കം നിര്‍മിച്ചവര്‍ക്ക് നോട്ടീസ് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പല കേസുകളിലും ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെന്നുമാണ് ട്വിറ്ററിന്റെ വാദം.

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴില്‍ വരുന്ന അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകളുടെയും സെര്‍വറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. HSN 8741-ന് കീഴില്‍ വരുന്ന ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ഓള്‍-ഇൻ-വണ്‍ പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും.

സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.ഓണ്‍ലൈൻ പോര്‍ട്ടല്‍ കൊറിയര്‍ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണല്‍ കമ്ബ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തില്‍ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയില്‍ ലാപ്‌ടോപ്പുകള്‍ വില്‍ക്കുന്ന ചില പ്രധാന കമ്ബനികള്‍. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group