ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാര നടപടിയെന്ന നിലയില്‍ സ്കൂളുകളുടെ സമയക്രമം മാറ്റണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിലപാട് രണ്ട് മാസത്തിനകം അറിയിക്കണമെന്ന് ഹൈകോടതി.സ്കൂളുകളുടെയും ഫാക്ടറികളുടെയും സമയം ഓഫിസ് സമയത്തില്‍നിന്നും മാറ്റണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ നിര്‍ദേശം സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും ബി.എം.ടി.സി ഉദ്യോഗസ്ഥരും പൊലീസും എതിര്‍ത്തിരുന്നു.
ദീപാവലിയുടെ ആഘോഷവേളയില്‍ രാജ്യത്തിന് ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍
മുംബൈ: പുതിയ ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ദീപാവലിയോടനുബന്ധിച്ച് നാടിന് സമര്‍പ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.ഇതില്‍ മൂന്ന് അതിവേഗ ട്രെയിനുകള്‍ സെൻട്രല്‍ റെയില്‍വേ ശൃംഖലയില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വന്ദേഭാരത് എക്‌സ്പ്രസുകളുടെ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.ഇവയില്‍ മൂന്ന് റൂട്ടുകള്‍ മുംബൈ-കോലാപ്പൂര്‍, മുബൈ-ജല്‍ന, പൂനെ-സെക്കന്തരാബാദ് എന്നിങ്ങനെയാണ്. യാത്ര സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താൻ പുതിയ സര്‍വീസുകള്‍ സഹായിക്കും.