Home Featured തെരുവുനായകളെ ഊട്ടുന്നവർ : പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത് -കർണാടക ഹൈക്കോടതി

തെരുവുനായകളെ ഊട്ടുന്നവർ : പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത് -കർണാടക ഹൈക്കോടതി

ബെംഗളൂരു : തെരുവുനായകളെഊട്ടുന്നവർ മറ്റുള്ളവർക്ക്ശല്യമുണ്ടാക്കരുതെന്ന കർശന നിർദേശവുമായി കർണാടക ഹൈക്കോടതി. തെരുവുനായ നിയന്ത്രണം സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് കാട്ടി ബെംഗളൂരു സ്വദേശി സമർപ്പിച്ച പൊതു താത്പര്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.ചിലയിടങ്ങളിൽ തെരുവുനായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നവരുണ്ടെന്നും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇതെന്നും കോടതി പറഞ്ഞു. ഇത്തരം പ്രദേശങ്ങളിൽ തെരുവുനായകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ട്. സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ ഇത് ഭീഷണിയാകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.തെരുവുനായകൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം നൽകുന്നത് ഇവ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന് കാരണമാകുന്നുവെന്ന് നേരത്തേയും ആരോപണങ്ങളുയർന്നിരുന്നു. ഹോട്ടലുകളിൽ ബാക്കിയാകുന്ന ഭക്ഷണസാധനങ്ങളും ഇങ്ങനെ തെരുവുനായകൾക്ക് വിതരണം ചെയ്യുന്നുണ്ട്.

ഇത്തരം പ്രദേശങ്ങളിൽ തെരുവുനായകളുടെ ആക്രമണത്തിന്ഇരയാകുന്നവരുടെ എണ്ണവും താരതമ്യേന കൂടുതലാണ്.അതേസമയം, ബെംഗളൂരുവിൽ 2.79 ലക്ഷം തെരുവുനായകളുണ്ടെന്നാണ് ബി.ബി.എം.പി. സർവേയിലൂടെ കണ്ടെത്തിയത്. തെരുവുനായകളെ നിയന്ത്രിക്കാനുള്ള വിവിധ പദ്ധതികളും ബി.ബി.എം.പി. ആവിഷ്കരിക്കുന്നു.

ഇനി പരാതി ഇലക്ട്രയോട് പറയാം; കെഎസ്ഇബി സേവനം വാട്‌സ്ആപ്പിലും

തിരുവനന്തപുരം: ഇലക്ട്രയോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. 9496001912 എന്നതാണ് വാട്‌സ്ആപ്പ് നമ്പര്‍. വാതില്‍പ്പടി സേവനങ്ങള്‍ക്കും വാട്‌സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് അറിയിക്കാം.പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരമാണിത്.

ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷകര്‍ അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ. രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയല്‍ രേഖയായി ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് / ഏജന്‍സി / പബ്ലിക്ക് സെക്റ്റര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/ കെഎസ്ഇബിഎല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും).

You may also like

error: Content is protected !!
Join Our WhatsApp Group