Home Featured ബംഗളൂരു: ഓണ്‍ലൈന്‍ ഓട്ടോകള്‍ക്ക് 10 ശതമാനം സേവന ഫീസ് ഈടാക്കാൻ അനുമതി

ബംഗളൂരു: ഓണ്‍ലൈന്‍ ഓട്ടോകള്‍ക്ക് 10 ശതമാനം സേവന ഫീസ് ഈടാക്കാൻ അനുമതി

ബംഗളൂരു: ഓണ്‍ലൈന്‍ ഓട്ടോറിക്ഷകള്‍ യാത്രക്കാരില്‍നിന്ന് അഞ്ച് ശതമാനം തുക മാത്രമേ സേവന ഫീസായി ഈടാക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.കഴിഞ്ഞ വര്‍ഷം നവംബര്‍ 25നുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഒല, ഉബര്‍ കമ്ബനികളാണ് കോടതിയെ സമീപിച്ചത്.ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേള്‍ക്കണമെന്നും അതുവരെ പത്തു ശതമാനം സേവനഫീസ് ഈടാക്കാമെന്നും കോടതി പറഞ്ഞു.

പത്ത് ശതമാനം ഈടാക്കിയാല്‍പോലും തങ്ങള്‍ക്ക് നഷ്ടമാണെന്നും 20 ശതമാനം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈന്‍ കമ്ബനികള്‍ കോടതിയില്‍ എത്തിയത്.ഓണ്‍ലൈന്‍ ഓട്ടോറിക്ഷാ ടാക്സികള്‍ നടത്താന്‍ ഇത്തരം കമ്ബനികള്‍ക്ക് അനുമതിയില്ലെന്ന സര്‍ക്കാര്‍വാദത്തിനെതിരെ കൂടുതല്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് സി.എം. പൂനച്ച പറഞ്ഞു.

ബംഗളൂരുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഒല, ഉബര്‍, റാപിഡോ എന്നീ ആപ്പുകള്‍ മുഖേന ഓടുന്ന ഓണ്‍ലൈന്‍ ഓട്ടോ ടാക്സികള്‍ നിരോധിച്ചത്.നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് (ആദ്യ രണ്ടു കിലോമീറ്റര്‍) 30 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്ക് ഈടാക്കും.

കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവും.എന്നാല്‍, ഓണ്‍ലൈന്‍ ഓട്ടോകള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള ഓട്ടത്തിനും നൂറു രൂപയാണ് ഈടാക്കുന്നത്. ഇതിനാലാണ് ഇവയെ സര്‍ക്കാര്‍ നിരോധിച്ചത്. ഓണ്‍ലൈന്‍ കമ്ബനികള്‍ക്ക് ടാക്‌സി സര്‍വിസ് നടത്താന്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഓട്ടോറിക്ഷകള്‍ ടാക്‌സികളുടെ പരിധിയില്‍വരില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം,പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല’ ഹൈക്കോടതി

കൊച്ചി:സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവർത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള  പൊതുതാൽപര്യ  ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽഉണ്ടായിരുന്നത്.

പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല. പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയില്ല. ഭരണകൂടം അങ്ങനെ ചെയ്യുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും  ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണം.

സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയ സർക്കാ‍ർ ജീവനക്കാ‍ർക്ക് അന്നേദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി നേരത്തെ പരാമ‍ർശിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ  സ്വീകരണിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂ‍ഡൻ യരായിരുന്നു 48 പണിക്കൂർ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group