ബെംഗളൂരു : നിയമസഭ പാസാക്കിയ വിദ്വേഷപ്രസംഗ നിരോധന ബില്ലിന്മേൽ രാഷ്ട്രപതിക്ക് കർണാടക സർക്കാർ വിശദീകരണ റിപ്പോർട്ട് നൽകും. ഗവർണർ താവർചന്ദ് ഗഹ്‌ലോത്ത് ബില്ലിന് അംഗീകാരം നൽകാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച വിശദീകരണം നൽകാനാണ് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.വിദ്വേഷ പ്രസംഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അടക്കമുള്ള പ്രചാരണം എന്നിവ തടയുന്നതിനാണ് കോൺഗ്രസ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങിയത്. ഇത് ബി.ജെ.പി.യെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് പ്രചാരണം ഉയർന്നിരുന്നു.