രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് കര്‍ണാടകയില്‍. മദ്യത്തിന്റെ യഥാര്‍ഥ വിലയുടെ 83 ശതമാനം നികുതിയാണ് കര്‍ണാടക ചുമത്തുന്നത്.ഗോവയില്‍ 100 രൂപ വിലയുള്ള ഒരു ബോട്ടില്‍ സ്പിരിറ്റിന് (നോണ്‍ ബിയര്‍) കര്‍ണാടകയില്‍ 513 രൂപയാണ് വില. മദ്യത്തിന് ഏറ്റവും കുറവ് വില ഗോവയിലാണ്.
ഹുസൈൻ സാഗര്‍ തടാകത്തില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഗണേശ വിഗ്രഹ നിമജ്ജനം നിരോധിച്ച് തെലങ്കാന ഹൈകോടതി
പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച ഗണേശ വിഗ്രഹങ്ങള്‍ ഹുസൈൻ സാഗര്‍ തടാകത്തില്‍ നിമജ്ജനം ചെയ്യുന്നത് തെലങ്കാന ഹൈകോടതി നിരോധിച്ചു.ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എൻ.വി ശ്രാവണ്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. ഇത്തരം വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി.വി ആനന്ദിനോടും സര്‍ക്കാറിനോടും തദ്ദേശ സ്ഥാപന അധികൃതരോടും കോടതി ഉത്തരവിട്ടു.
പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി.സി.ബി) മാര്‍ഗനിര്‍ദേശങ്ങളെ ചോദ്യം ചെയ്ത് തെലങ്കാന ഗണേഷ് മൂര്‍ത്തി കലാകാര്‍ വെല്‍ഫെയര്‍ അസോസിയേഷൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. ഇത് കര്‍ശനമായി പാലിക്കാൻ സര്‍ക്കാര്‍, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപല്‍ കോര്‍പറേഷൻ (ജി.എച്ച്.എം.സി), ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്.എം.ഡി.എ), പൊലീസ് എന്നിവരോട് നിര്‍ദേശിച്ചു.
നഗരഹൃദയത്തിലെ ജലാശയം മലിനമാകുന്നത് പരിശോധിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. 2021 സെപ്റ്റംബര്‍ 9ന് അന്നത്തെ ചീഫ് ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹുസൈൻ സാഗറില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ചതായി പത്രവാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപല്‍ കോര്‍പറേഷനോടും പൊലീസിനോടും ചീഫ് ജസ്റ്റിസ് അലോക് ആരാധെ വിശദീകരണം തേടി.
അതേസമയം, ഗണേശ പ്രതിമകള്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിക്കുന്നതിനോ വില്‍ക്കുന്നതിനോ കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രത്യേകം തയാറാക്കുന്ന താല്‍ക്കാലിക കുളങ്ങളിലോ ജലസംഭരണികളിലോ മാത്രമേ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാൻ പാടുള്ളൂ. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്ബോള്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.