ബെംഗളൂരു :ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആയുർദൈർഘ്യം കുറവ് കർണാടകയിൽ. ദേശീയ റജിസ്റ്റർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരമാണിത്.റിപ്പോർട്ട് പ്രകാരം 69.5 വയസ്സാണ് സംസ്ഥാനത്തെ ശരാശരി ആയുർദൈർഘ്യം.
സ്ത്രീകളുടെ ആയുർദൈർഘ്യം 67.9, പുരുഷന്മാരുടേത് 71.3 വയസ്സ്. കേരളം (75.2),തമിഴ്നാട് (72.6), ആന്ധ്ര 70.3), തെലങ്കാന (69.8) എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയുർ ദൈർഘ്യം. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവരേക്കാൾ നഗരവാ സികൾക്കാണ് ആയുർദൈർഘ്യം കൂടുതൽ.