
ബെംഗളൂരു:വ്യവസായ മന്ത്രി മുരുഗേഷ് നിറാനി അധ്യക്ഷത വഹിച്ച ഏകജാലക ക്ലിയറൻസ് സമിതി യോഗം 2,063 കോടി രൂപ യുടെ 48 വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകി. 6,393 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും. ഇതിൽ 7 സംരംഭങ്ങൾ 3,181 പേർ ക്ക് ജോലി നൽകാനാകുന്ന 1,276 കോടി രൂപയുടേതാണ്. റെയ്ത്തി യൻ ഗ്രൂപ്പിന്റെ റോക്വെൽ കോളിൻസ് ഇന്ത്യ എന്റർപ്രൈസസ്, നിതിൻ സായി അഗോടെക്, ബ്രെഫ്ളക്സി ഇന്റർനാഷനൽ, കുക്സൻ ഇന്ത്യ തുടങ്ങിയവയാണ് അംഗീകാരം ലഭിച്ചവയിൽ ചിലത്.