Home Featured ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള മികച്ച അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള മികച്ച അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പല്‍ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു.മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധം നടപ്പാക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തെ മികച്ച അധ്യാപകനായി ആദരിക്കുന്നതില്‍ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.രണ്ട് വർഷം മുമ്ബ് ബി.ജെ.പി സർക്കാർ ശിരോവസ്ത്ര നിരോധനം കൊണ്ടുവന്നപ്പോഴായിരുന്നു പ്രിൻസിപ്പാലിന്‍റെ വിവാദ നടപടി.

കുന്താപുര കോളജില്‍ ഹിജാബ് ധരിച്ച്‌ വന്ന കുട്ടികളെ കണ്ട്, പ്രിൻസിപ്പലായിരുന്ന ബി.ജെ. രാമകൃഷ്ണ തന്റെ കാബിനില്‍ നിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തില്‍ ഇവരെ തടയുകയായിരുന്നു. ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച്‌ തർക്കിച്ച വിദ്യാർഥിനികളോട് കോളജ് കമ്മിറ്റി ചെയർമാനും കുന്താപുര ബി.ജെ.പി എം.എല്‍.എയുമായ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിർദേശമാണ് താൻ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പറഞ്ഞത്.

ബി.ജെ. രാമകൃഷ്ണക്ക് അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകനുള്ള പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ എതിർപ്പുയർത്തിയിരുന്നു. തുടർന്നാണ് പുരസ്കാരം പിൻവലിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group