Home Featured കേരളം പിന്മാറി; കയ്യാര്‍ കിഞ്ഞണ്ണറൈക്ക് കര്‍ണാടക സര്‍ക്കാര്‍ സ്മാരകം പണിയും

കേരളം പിന്മാറി; കയ്യാര്‍ കിഞ്ഞണ്ണറൈക്ക് കര്‍ണാടക സര്‍ക്കാര്‍ സ്മാരകം പണിയും

കാസര്‍കോട്: കന്നട മഹാകവിയും സ്വാതന്ത്ര്യസമര നായകനുമായ കയ്യാര്‍ കിഞ്ഞണ്ണറൈക്ക് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി.ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. 40 ലക്ഷം രൂപ ഇതിനായി നീക്കിവെക്കുകയും ചെയ്തിരുന്നു.എന്നാല്‍, സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറാന്‍ കിഞ്ഞണ്ണറൈ ട്രസ്റ്റ് തയാറാകാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഫണ്ട് പാഴാകാതിരിക്കാന്‍ മറ്റ് ആവശ്യത്തിലേക്ക് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു.2017 ജൂണ്‍ 22നു ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗത്തിലാണ് കിഞ്ഞണ്ണറൈ സാംസ്കാരിക സ്ഥാപനം നിര്‍മിക്കാന്‍ സമിതിയുണ്ടാക്കിയത്.

ഇതില്‍ പ്രസന്നറൈ അംഗമാണ്. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ 1.10 കോടി ചെലവില്‍ ട്രസ്റ്റ് സ്ഥലത്ത് കിഞ്ഞണ്ണറൈ സ്മാരകം നിര്‍മിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാനും കിഞ്ഞണ്ണറൈയുടെ മകനുമായ ഡോ. പ്രസന്ന റൈ പറഞ്ഞു. കഴിഞ്ഞ കര്‍ണാടക ബജറ്റിലാണ് കിഞ്ഞണ്ണറൈ സ്മാരകത്തിന് തുക വകയിരുത്തിയത്.ബദിയഡുക്കയില്‍ 30 സെന്റ് സ്ഥലം കിഞ്ഞണ്ണറൈയുടെ കുടുംബം സ്മാരകത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു.

കേരള സര്‍ക്കാറിന്റെ ഫണ്ടില്‍ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം സര്‍ക്കാറിനോ തദ്ദേശ സ്ഥാപനത്തിനോ കൈമാറണമെന്നാണ് ചട്ടം. കിഞ്ഞണ്ണറൈയുടെ കുടുംബം ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് സ്ഥലം കൈമാറാന്‍ സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നിട് തീരുമാനവുമായി മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ 23ന് ശിലാസ്ഥാപനം നടത്താനാണ് തീരുമാനമെന്ന് പ്രസന്നറൈ പറഞ്ഞു.

ലൈബ്രറി, മ്യൂസിയം, സമ്മേളന ഹാള്‍, സ്റ്റേജ്, അതിഥി മന്ദിരം, കിഞ്ഞണ്ണറൈയുടെ പ്രതിമ എന്നിവയുള്‍പ്പെട്ടതാണ് കേന്ദ്രം. ഇതിനായി ബദിയഡുക്ക പെര്‍ഡാലക്കടുത്ത കല്ലളയിലെ 1447/ഒന്ന് ബി-2 വില്‍പെട്ട, കവിയുടെ കുടുംബത്തിന്റെ 30 സെന്‍റ് സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

കോട്ടയം കെ.എസ്. ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് ഭീഷണി

കോട്ടയം:കോട്ടയം കെ.എസ്.ആര്‍.ടി. സി ഡിപ്പോയില്‍ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ കത്തു ലഭിച്ചത്.സ്റ്റാന്‍ഡില്‍ മൂന്നു സ്ഥലങ്ങളില്‍ ബോംബ് വെയ്ക്കുമെന്നായിരുന്നു ഭീഷണി. അധികൃതര്‍ കത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളാണ് കത്തിനു പിന്നിലെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You may also like

Join Our WhatsApp Group