Home Featured ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി വിമാന കമ്ബനി തുടങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി വിമാന കമ്ബനി തുടങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി വിമാന കമ്ബനി തുടങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.സ്റ്റാര്‍ എയര്‍ സ്ഥാപകനും സി.ഇ.ഒയുമായ സഞ്ജയ് ഗോഡാത്തുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. പുതിയ എയര്‍ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപയാണ് ചെലവ് വരിക. ഇത്തരത്തില്‍ മൂന്ന് പുതിയ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിനേക്കാളും ലാഭം നല്‍കുന്നത് ഇതാണ്. വിമാനങ്ങള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്ബനി ബംഗളൂരു-മൈസൂരു, ബംഗളൂരു-കല്‍ബുര്‍ഗി, ബംഗളൂരു-ഹുബ്ബള്ളി, ബംഗളൂരു-ഷിമോഗ, മൈസുരു-കല്‍ബുര്‍ഗി റൂട്ടുകളിലെ എയര്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിക്കുന്ന വിജയ്പുര, റായ്ച്ചൂര്‍, ബെല്ലാരി, കര്‍വാര്‍, ഹാസൻ വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടക്, ധര്‍മ്മസ്ഥല, ചിക്ക്മംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പ് തുടങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തത്ക്കാലം വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

ജനങ്ങള്‍ സഹകരിച്ചാല്‍ വൈദ്യുതി നിയന്ത്രണത്തിന്‍റെ ആവശ്യം ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കളോട് സ്വയം നിയന്ത്രണം നടത്താനും മന്ത്രി പറഞ്ഞു. വീടുകളിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറക്കണം. വൈകുന്നേരങ്ങളില്‍ വാഷിങ് മെഷനോ ഗ്രൈന്‍ററോ ഉപയോഗിക്കാതെ ശ്രദ്ധിച്ചാല്‍ വൈദ്യതി ഉപയോഗം നിയന്ത്രിക്കാനാകും. എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും നിയന്ത്രണം ഒഴിവാക്കാൻ വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാനും കഴിഞ്ഞ ദിവസം കെ. എസ്. ഇ. ബി അഭ്യര്‍ഥിച്ചിരിന്നു.

You may also like

error: Content is protected !!
Join Our WhatsApp Group