ബെംഗളൂരു: ചൈനയിൽ ഉൾപ്പെടെ കോവിഡ് പുതിയ വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിനു ശേഷമായിരിക്കുമിത്.
ബെംഗളൂരു വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കർശനമാക്കുമെന്നും മന്ത്രി ബെളഗാവിയിൽ പറഞ്ഞു. എന്നാൽ പരിശോധന എന്നു മുതലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം പാലിച്ചു സംസ്ഥാനത്തു നിന്നുള്ള കോവിഡ് സാംപിളുകൾ ജനിതക വകഭേദ പഠനത്തിന് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഇന്നലെ 18 പേർക്കാ കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളുരു നഗരത്തിലാണിത്.
കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടെത്തിയത്.