Home Featured 200 യൂണിറ്റ് വൈദ്യുതി സൗജന്യം ജൂലൈ 1 മുതല്‍’: സിദ്ധരാമയ്യ

200 യൂണിറ്റ് വൈദ്യുതി സൗജന്യം ജൂലൈ 1 മുതല്‍’: സിദ്ധരാമയ്യ

ബംഗളൂരു:തെരഞ്ഞെടുപ്പിന് മുമ്ബ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.മന്ത്രിസഭായോഗത്തിനു ശേശമായിരുന്നു പ്രഖ്യാപനം.ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല.

ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്ബറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതല്‍ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാര്‍ക്ക് എത്തും.ഇതില്‍ ബിപിഎല്‍ – എപിഎല്‍ ഭേദമില്ല.തൊഴില്‍രഹിതരായ എല്ലാ ഗൃഹനാഥമാര്‍ക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെൻഷനോ, വാര്‍ധക്യ പെൻഷനോ വാങ്ങുന്നവ‍ര്‍ക്ക് ധനസഹായം നിഷേധിക്കില്ല.

എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകള്‍ക്കും ധനസഹായം കിട്ടും.ഗ്യാരന്‍റി 3 – അന്നഭാഗ്യ – 10 കിലോ ആഹാരധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും – ജൂലൈ 1 മുതല്‍ വിതരണം തുടങ്ങും.ഗ്യാരന്‍റി 4 – ശക്തി – എല്ലാ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പടെ സൗജന്യ കര്‍ണാടക ആര്‍ടിസി ബസ് യാത്ര. ജൂണ്‍ 11 മുതല്‍ തുടങ്ങും. സംസ്ഥാനാന്തര യാത്രകള്‍ക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പര്‍ ബസ്സുകളില്‍ ഈ ആനുകൂല്യമുണ്ടാകില്ല.ബിഎംടിസി ബസ്സുകളിലും ക‍ര്‍ണാടക ആര്‍ടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളില്‍ ഉണ്ടാകില്ല.

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കാന്‍ സിദ്ധാരാമയ്യ സര്‍ക്കാര്‍; പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നു

കര്‍ണാടകയില്‍ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങി സിദ്ധാരാമയ്യ സര്‍ക്കാര്‍. ഈ സാമ്ബത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, വീട്ടമ്മമാര്‍ക്കുള്ള പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിശദമായ ചര്‍ച്ചനടത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.അധികാരത്തില്‍ വന്ന് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

അഞ്ചിന വാഗ്‌ദാനങ്ങള്‍ ഇങ്ങനെ:

1.ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15നാണ് പ്രാബല്യത്തില്‍ വരിക. എല്ലാ വീടുകളിലേയും ഗൃഹനാഥമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ ഓണ്‍ലൈനിലൂടെ ഇതിനായി അപേക്ഷകള്‍ നല്‍കാം. ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഗുണഭോക്താക്കള്‍ നല്‍കേണ്ടത്. ഇത് ബിപിഎല്ലുകാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനകം ഏതെങ്കിലും സാമൂഹിക പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗൃഹനാഥകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.

2.അന്നഭാഗ്യ പദ്ധതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബിപിഎല്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും പത്ത് കിലോ അരി വീതം മാസം സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും.

3.സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നല്‍കുന്ന പദ്ധതി ജൂണ്‍ 11 മുതലാണ് പ്രാബല്യത്തില്‍ വരിക. സ്ത്രീ യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ മാത്രമേ സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്തര്‍സംസ്ഥാന യാത്രകള്‍ ഈ പദ്ധതി പ്രകാരം അനുവദിക്കില്ല. എസി ബസുകളില്‍ ഈ ആനുകൂല്യം അനുവദിക്കില്ല. വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്ര ആനുകൂല്യം ലഭിക്കും. കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്കായി മാറ്റിവെയ്ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബാക്കി 50 ശതമാനം സീറ്റുകള്‍ പുരുഷന്‍മാര്‍ക്കായിരിക്കും. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് അത് ഉപയോഗിക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

4.യുവനിധി പദ്ധതി: 2022-23ല്‍ ബിരുദം നേടിയ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും രജിസ്റ്റര്‍ ചെയ്ത് 24 മാസം വരെ ലഭിക്കും. അതിനിടയില്‍ ഇവര്‍ ഒരു ജോലി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ പ്രതിമാസ തൊഴിലില്ലാ വേതനം നിര്‍ത്തും.

5.യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ഗൃഹജ്യോതി പദ്ധതി ജൂലായ് ഒന്ന് മുതല്‍ തുടങ്ങും. ജൂലായ് വരെയുള്ള കുടിശ്ശിക ഉപഭോക്താക്കള്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഗാര്‍ഹിക തലത്തിലുള്ള വാര്‍ഷിക ഉപഭോഗത്തെ ആശ്രയിച്ചാണ് ഈ ആനൂകല്യം ലഭിക്കുക. പ്രതിമാസ ശരാശരി കണക്കാക്കി അതില്‍ 10 ശതമാനം അധികമായി ചേര്‍ക്കും, അന്തിമ കണക്ക് 200 യൂണിറ്റില്‍ താഴെയാണെങ്കില്‍ ഒരാള്‍ക്ക് വൈദ്യുതി ബില്‍ നല്‍കേണ്ടതില്ല

You may also like

error: Content is protected !!
Join Our WhatsApp Group