Home Featured ഫെബ്രുവരിയോടെ 5500 ബസുകൾ നിരത്തിലിറക്കുമെന്ന് കർണാടക ആർ.ടി.സി

ഫെബ്രുവരിയോടെ 5500 ബസുകൾ നിരത്തിലിറക്കുമെന്ന് കർണാടക ആർ.ടി.സി

ബെംഗളൂരു : ഫെബ്രുവരിയോടെ 5500പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് കർണാടക ആർ.ടി.സി. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ത്രീശക്തിപദ്ധതി നിലവിൽ വന്നതിനുപിന്നാലെ പലറൂട്ടുകളിലുമുണ്ടായ തിരക്ക് പരിഗണിച്ചാണ് പുതിയ ബസുകൾ ഇറക്കുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിൽ ഈ ബസുകൾ സർവീസ് നടത്തും. ആവശ്യത്തിന് ബസുകളില്ലാത്തതിന്റെപേരിൽ കർണാടക ആർ.ടി.സി.ക്ക് വ്യാപകവിമർശനങ്ങൾ നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി. പുതിയ ബസുകൾ വാങ്ങുന്നതിന് ബജറ്റിൽ പ്രത്യേകം തുകനീക്കിവെച്ചിരുന്നു.ബസുകൾ വാങ്ങുന്നതിന് പിന്നാലെ കർണാടക ആർ.ടി.സി.യിലെ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള 9000-ത്തോളം നിയമനം നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകളാണ് നികത്തുക. ഇതോടെ ജീവനക്കാരില്ലാത്തതിനാൽ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഒഴിവാകും. നിയമനം നടത്തുമ്പോൾ വടക്കൻ ജില്ലകളിലെ ഡിപ്പോകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. ജീവനക്കാർ കുറവുള്ള ഡിപ്പോകളിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിലാണ്.ഫെബ്രുവരിയോടെ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളെല്ലാം പരിഹരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു.

ആധാർ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടോ? ഓപ്പറേറ്റര്‍ക്ക് എട്ടിന്റെ പണി കൊടുക്കാം, ഒപ്പം രജിസ്ട്രാര്‍ക്കും; കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രം

ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും.ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. യുഐഡിഎഐയെ ഇ-മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്ബറായ 1947-വഴിയോ വ്യക്തികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ആധാര്‍ ഓപ്പറേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോള്‍മെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്.വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോള്‍ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാര്‍ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി രജിസ്ട്രാര്‍മാരുടെയും എൻറോള്‍മെന്റ് സെന്ററുകളുടെയും ശൃംഖലയെയാണ് യുഐഡിഎഐ ആശ്രയിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group