Home Featured റിപ്പബ്ലിക് ദിനാഘോഷം : ഒരുമാസം നീളുന്ന ഭരണഘടനാ ബോധവത്കരണവുമായി കർണാടക സർക്കാർ

റിപ്പബ്ലിക് ദിനാഘോഷം : ഒരുമാസം നീളുന്ന ഭരണഘടനാ ബോധവത്കരണവുമായി കർണാടക സർക്കാർ

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടനയുടെ തത്ത്വങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ഒരുമാസം നീളുന്ന പ്രചാരണ പരിപാടിയുമായി കർണാടക സർക്കാർ. വെള്ളിയാഴ്ച മുതൽ മുഴുവൻ ജില്ലകളിലും ബോധവത്കരണ ജാഥകൾക്ക് തുടക്കമാകും.സ്കൂൾ- കോളേജ് വിദ്യാർഥികളെയുംയുവാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജാഥകൾ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരാണ് ഫ്ളാഗ് ഓഫ് ചെയ്യുക. എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന നടക്കുന്ന ജാഥയിൽ എൽ.ഇ.ഡി. സ്ക്രീൻ ഘടിപ്പിച്ച പ്രത്യേക പ്രചാരണ വാഹനവും നിശ്ചലദൃശ്യങ്ങളുമുണ്ടാകും.ഫെബ്രുവരി 24, 25 തീയതികളിൽ ഭരണഘടനയെക്കുറിച്ചുള്ള പ്രദർശനം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

25-ന് വൈകിട്ട് ബെംഗളൂരുവിൽ നടക്കുന്ന മഹാസമ്മേളനത്തോടെയാണ് പ്രചാരപരിപാടികൾക്ക് സമാപനമാകുക. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക നായകന്മാരും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. ഭരണഘടന പ്രചരിപ്പിക്കുകയെന്ന സർക്കാരിന്റെ ഉത്തരവാദിത്വമാണ് പ്രചാരണ പരിപാടിയിലൂടെ നിറവേറ്റുന്നതെന്ന് സാമൂഹിക ക്ഷേമവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തിൻ്റെ നിശ്ചലദൃശ്യത്തിന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും നിശ്ചലദൃശ്യം പ്രദർശിപ്പിക്കുമെന്നും നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന് സമർപ്പിച്ചതിൽനിന്ന് വ്യത്യസ്‌തമായി ഭരണഘടനയുടെ പ്രധാന്യം വ്യക്തമാക്കുന്ന നിശ്ചലദൃശ്യമാണ് പ്രചാരണജാഥയിൽ ഉപയോഗിക്കുക. 18 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. 31 ജില്ലകൾക്കും 25 ലക്ഷം വീതം ലഭ്യമാക്കും.

നിശ്ചലദൃശ്യങ്ങളിൽ അംബേദ്‌കർ മുതൽ ബുദ്ധൻ വരെ:ഭരണഘടനാ പ്രചാരണ ജാഥയിൽ ഉൾപ്പെടുത്തേണ്ട നിശ്ചലദൃശ്യങ്ങളുടെ മാതൃകാ ചിത്രങ്ങൾ സാമൂഹിക ക്ഷേമവകുപ്പ് ജില്ലാഭരണകൂടങ്ങൾക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. അംബേദ്‌കറിന്റേയും സാമൂഹിക പരിഷ്‌കർത്താക്കളുടേയും ചിത്രങ്ങൾ ഉൾപ്പെടുന്ന നിശ്ചലദൃശ്യങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ചിത്രങ്ങളും ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന പോസ്റ്ററുകളും ഉൾപ്പെടുന്നു.ഓരോ ജില്ലയുടെയും സംസ്കാരികത്തനിമവ്യക്തമാക്കുന്ന ദൃശ്യങ്ങളുമുണ്ടാകും. ഒരോ ജില്ലകളിലും ചുരുങ്ങിയത് രണ്ടു നിശ്ചലദൃശ്യങ്ങളെങ്കിലും പ്രദർശിപ്പിക്കാനാണ് പദ്ധതി.

കുടുംബത്തെ വിട്ട് നിന്നത് ആറ് മാസം; രാംലല്ല ശില്‍പ്പി അരുണ്‍ യോഗിരാജിന് ബംഗളൂരുവില്‍ ഗംഭീര സ്വീകരണം

അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ പ്രശസ്തനായ ആളാണ് അരുണ്‍ യോഗിരാജ്.ഏകദേശം ആറ് മാസത്തോളമാണ് അരുണ്‍ തന്റെ കുടുംബത്തെ വിട്ട് ശില്‍പ്പ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നാട്ടിലെത്തിയ അരുണിനെ കണ്ട സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.”ഈ ആറ് മാസത്തിനിടെ അദ്ദേഹത്തിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അതെല്ലാം തരണം ചെയ്യാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തെ കാണാതെ വളരെ ബുദ്ധിമുട്ടിയാണ് ആറ് മാസം കഴിഞ്ഞത്. കുട്ടികളുടെ കാര്യങ്ങളെല്ലാം ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്. ഞങ്ങള്‍ക് അങ്ങനെ ഭാവി പരിപാടികളൊന്നുമില്ല. എന്താണോ മുന്നില്‍ വരുന്നത് അത് പൂര്‍ണ്ണ മനസ്സോടെ ചെയ്യും,” ഭാര്യ വിജേത പറഞ്ഞു.

അതേസമയം നാട്ടിലെത്തിയ അരുണിന് ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തെ അങ്ങേയറ്റം ആദരവോടെ സ്വീകരിക്കുന്നു. ഈ ഒരു അവസരം നല്‍കിയതിന് ദൈവത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. രാമവിഗ്രഹം ഉണ്ടാക്കാനായി ശേഖരിച്ച കല്ല് മൈസൂരുവില്‍ നിന്നുള്ളതായിരുന്നു. രാമന്റെ അനുഗ്രഹത്താലാണ് ഈ ജോലി ഏറ്റവും നന്നായി ചെയ്യാനായത്,” എന്നും അരുണ്‍ യോഗിരാജ് പറഞ്ഞു.” ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്തയാളാണ് ഞാന്‍.

പൂര്‍വ്വികരുടെയും കുടുംബാംഗങ്ങളുടെയും രാമന്റെയും അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ട്. ചില സമയത്ത് ഇതൊക്കെ സ്വപ്‌നമാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ് കടന്നുപോയത്,” അരുണ്‍ കൂട്ടിച്ചേര്‍ത്തു.പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം കെമ്ബഗൗഡ വിമാനത്താവളത്തിലെത്തിയ അരുണിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു.മൂന്ന് ബില്യണ്‍ വര്‍ഷം പഴക്കമുള്ള ശിലയില്‍ നിന്നുമാണ് 51 ഇഞ്ച് വലിപ്പമുള്ള രാംലല്ല വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂരിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ ജയപുര ഹോബ്ലിയിലെ ഗുജ്ജെഗൗഡനപുരയില്‍ നിന്നാണ് ശില്‍പത്തിന് ഉപയോഗിച്ച കൃഷ്ണ ശില വേര്‍തിരിച്ചെടുത്തത്.ബനാറസ് വസ്ത്രങ്ങള്‍ കൊണ്ടാണ് രാംലല്ല വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ദോത്തിയും ചുവപ്പ് നിറത്തിലുള്ള അങ്കവസ്ത്രവും വിഗ്രഹത്തില്‍ ചാര്‍ത്തിയിട്ടുണ്ട്. അങ്കവസ്ത്രത്തില്‍ ശംഖ്, പദ്മം, ചക്രം, മയൂരം എന്നീ ചിഹ്നങ്ങളും കൊത്തിയെടുത്തിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group