Home Featured മൃഗസംരക്ഷണത്തിന് കര്‍ണാടക സര്‍കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നു

മൃഗസംരക്ഷണത്തിന് കര്‍ണാടക സര്‍കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നു

by കൊസ്‌തേപ്പ്

മംഗ്‌ളുറു:  കന്നുകാലികളുടെ ക്ഷേമത്തിനായി സര്‍കാര്‍ പ്രഖ്യാപിച്ച ‘പുണ്യകോടി ദത്തു യോജന’ പദ്ധതിക്കായി ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നു.ഒറ്റത്തവണ സംഭാവന എന്ന രീതിയില്‍ 80- 100 കോടി രൂപയോളം സ്വരൂപിക്കയാണ് ലക്ഷ്യം. വിസമ്മതം ഈ മാസം 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്ബള വിതരണ അതോറിറ്റികളെ രേഖാമൂലം അറിയിക്കണം.

ഗ്രൂപ്-എ ജീവനക്കാര്‍ 11,000 രൂപ, ഗ്രൂപ്-ബി 4,000 രൂപ, ഗ്രൂപ്-സി 400 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്. ഡി വിഭാഗത്തെ ഒഴിവാക്കി. തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് കൈമാറും. കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സിഎസ് ഷഡാക്ഷരി ഈ വിഷയത്തില്‍ സര്‍കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

മലയാളി വിദ്യാർത്ഥിനി ദില്ലിയിൽ മരിച്ച നിലയിൽ

ദില്ലി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കോട്ടയ്ക്കൽ  സ്വദേശി നന്ദനയാണ് മരിച്ചത്. മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ്  വിദ്യാർത്ഥിയായിരുന്നു.മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി മറ്റു നടപടികൾ പൂർത്തിയാക്കിമൃതദേഹം ജഹാംഗീർ പുരിയിലെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ നാളെ എത്തിയതിന് ശേഷം പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിൽ കൊണ്ടുപോകും.

You may also like

error: Content is protected !!
Join Our WhatsApp Group