കര്‍ണാടകയില്‍ ആര്‍.എസ്.എസിനും അനുബന്ധ സംഘടനകള്‍ക്കും അനധികൃതമായി നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാൻ സിദ്ധരാമയ്യ സര്‍ക്കാര്‍.കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് സംഘ്പരിവാറുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.ഇത്തരത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ചില ടെൻഡറുകള്‍ ഇതിനകം പിൻവലിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെയും അനുബന്ധ സംഘ്പരിവാര്‍ സംഘടനകളുടെയും പേരിലാണ് അനധികൃതമായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്.
സംഘടനകളുടെയും അവയുടെ ആശയങ്ങളുടെയും വളര്‍ച്ചക്കായാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത് ചെയ്തത്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ. ഇതുസംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ല. എല്ലാം ജനങ്ങളെ അറിയിക്കും. ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍തലത്തിലാണ് നടപടികള്‍ വരുക. റവന്യൂ വകുപ്പും മുഖ്യമന്ത്രിയും ഇതിന് നേതൃത്വം നല്‍കും.
ഭൂമി നല്‍കിയത് നിയമപ്രകാരമാണോ, എത്ര രൂപ വാങ്ങിയാണ് സര്‍ക്കാര്‍ ഭൂമി കൈമാറിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളക്കേസ് എടുക്കുകയാണെന്നാണ് ബി.ജെ.പി പറയുന്നത്. ഏതു സാഹചര്യത്തിലും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുകയാണ് ബി.ജെ.പിയുടെ എക്കാലത്തേയും പ്രവര്‍ത്തന രീതി. ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്ക് കിട്ടാനായി സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുതിച്ചുയര്‍ന്ന് കോഴിവില; കടയടപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍
സംസ്ഥാനത്ത് കോഴിവില അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍.ചെറുകിട കര്‍ഷകരുടെയും വ്യാപാരികളുടെയും ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തുന്ന വിലവര്‍ധനക്കെതിരെ കടയടച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ കഠിന ചൂടുണ്ടായിരുന്ന സമയത്ത് കോഴിയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതുമൂലം വിലവര്‍ധന ഉണ്ടായിരുന്നു, എന്നാല്‍ മഴ തുടങ്ങി ഉല്‍പാദനം വര്‍ധിച്ചിട്ടും വില കുറക്കുന്നതിനു പകരം തമിഴ്നാട് നിന്നുള്‍െപ്പടെയുള്ള ഉല്‍പാദന, വിപണന ലോബികള്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തേയുണ്ടായിരുന്നതിന്‍റെ നാലിലൊന്ന് കച്ചവടം പോലും ഇപ്പോള്‍ നടക്കുന്നില്ല. സീസണ്‍ അല്ലാതിരുന്നിട്ടുപോലും വിലവര്‍ധന തുടരുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും വില നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോഴി ഉല്‍പാദകര്‍ക്ക് സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുകയും വേണം. സമരതീയ്യതി സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്ന് സെക്രട്ടറി പി.എസ്. ഉസ്മാൻ, ജോ.സെക്രട്ടറി ഒ.എസ് ഷാജഹാൻ, എക്സിക്യൂട്ടിവ് അംഗം പി.ജെ. സ്റ്റീഫൻ, കമ്മിറ്റി അംഗങ്ങളായ പി.ബി. ഷംസുദ്ദീൻ, അൻസാരി ബഷീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.