മൈസൂരു: സംസ്ഥാനത്തെ ഹോം സ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക്ക് പുതിയ മാർഗ നിർദേശവുമായി സർക്കാർ. ഹംപിയിൽ ഇസ്രായേലി വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമയേയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോം സ്റ്റേ, റിസോർ ഹോട്ടൽ ഉടമകൾ എല്ലാ സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.വിദേശ വിനോദ സഞ്ചാരികളെ വിദൂര പ്രദേശങ്ങളിലേക്കേ. വിജനമായ ഇടങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് മുമ്പ് ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ അധികൃതർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.
സഞ്ചാരികളുടെ പൂർണ വിവരങ്ങൾ സ്റ്റേഷനിൽ അറിയിക്കണം. സഞ്ചാരികളെ വനം, വന്യജീവി സങ്കേതങ്ങളിൽ കൊണ്ടുപോകുന്നതിന് മുമ്പ് വനം വകുപ്പിൻ്റെ അനുമതിയും തേടണം. അല്ലാത്തപക്ഷം സഞ്ചാരികൾ വന്യജീവി ആക്രമണത്തിന് ഇരയായാൽ പൂർണ ഉത്തരവാദിത്വം ഹോം സ്റ്റേ, റിസോർട്ട് ഉടമകൾക്കായിരിക്കും. ബന്ധപ്പെട്ടവർ മാർഗ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കാണം. ഇതിനുപുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
199 രൂപയ്ക്ക് A+, എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും വാട്ട്‌സ്ആപ്പില്‍’; വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്
വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്ന് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം.
ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് എം എസ് സൊല്യൂഷന്‍സിന്റെ പുതിയ വാഗ്ദാനം. ഇന്ന് ഉച്ചയ്ക്ക് 12.45നാണ് എം എസ് സൊല്യൂഷന്‍സ് എസ്എസ്എല്‍സി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഗ്ദാനം പ്രതൃക്ഷപ്പെട്ടത്. സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെ വാഗ്ദാനം നല്‍കിയത്.
താല്പര്യം ഉള്ളവര്‍ പരസ്യത്തിലുള്ള നമ്പറുകളില്‍ ബന്ധപ്പെടണം. ആ സമയത്താണ് പണം നല്‍കേണ്ട ക്യൂ ആര്‍ കോഡും ഗൂഗിള്‍ ഫോമും ലഭിക്കുക. പണം നല്‍കിയ സ്‌ക്രീന്‍ ഷോട്ട് നല്‍കിയാല്‍ ഉടന്‍ ചോദ്യപേപ്പറും ഉത്തരവും പിഡിഎഫ് ആയി ലഭിക്കും. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ എ പ്ലസ് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും എ പ്ലസ് ലഭിക്കണേല്‍ പഠിക്കണമെന്നുമായിരുന്നു വിശദീകരണം.