Home Featured എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മുട്ടയും വാഴപ്പഴവും നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍

എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മുട്ടയും വാഴപ്പഴവും നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്ക് മുട്ടയോ വാഴപ്പഴമോ നല്‍കാൻ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍.സംസ്ഥാനത്തുടനീളമുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും പോഷകാഹാരമായി പുഴുങ്ങിയ മുട്ട നല്‍കണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പിഎം പോഷൻ ഡയറക്ടര്‍ ശുഭ് കല്യാണ്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.മുട്ട കഴിക്കാത്തവര്‍ക്ക് വാഴപ്പഴമോ ചിക്കിയോ (നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മധുര വിഭവം) നല്‍കും.

പോഷകാഹാരക്കുറവും വിളര്‍ച്ചയും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഉച്ചഭക്ഷണത്തോടൊപ്പം ഇതു കൊടുക്കും. ആഴ്ചയിലൊരിക്കല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്‌കൂളുകള്‍ക്ക് മുട്ട/വാഴപ്പഴം/ചിക്കി എന്നിവ ഒന്നിന് എട്ട് രൂപ നിരക്കില്‍ വാങ്ങാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബോംബെ ഐഐടിക്ക് പൂർവ വിദ്യാർഥിയുടെ സ്നേഹ സമ്മാനം; നന്ദൻ നിലേകനി നൽകിയത് 315 കോടി

മുംബൈ: ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന ചെയ്ത് ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ പൂർവ വിദ്യാർഥിയാണ് അദ്ദേ​ഹം. ബോംബെ ഐഐടിയിൽ പഠിച്ചതിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്. 1973-ൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദത്തിനായി നിലേകനി ബോംബെ ഐഐടിയിലെത്തിയത്.

അന്താരാഷ്ട്ര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഒരു പൂർവ വിദ്യാർത്ഥി നൽകുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഐഐടി-ബോംബെ എന്റെ ജീവിതത്തിലെ ആണിക്കല്ലാണ്. എന്റെ എല്ലാ യാത്രകളുടെയും അടിത്തറ പാകിയത് ഇവിടെയാണ്. ഈ സ്ഥാപനവുമായുള്ള എന്റെ ബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുമ്പോൾ, അതിന്റെ ഭാവിയിലേക്ക് മുന്നോട്ട് പോകുന്നതിനും സംഭാവന നൽകിയതിൽ ഞാൻ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംഭാവന കൈമാറുന്ന ധാരണാപത്രത്തിൽ നിലേകനിയും ഐഐടി ബോംബെ ഡയറക്ടർ പ്രൊഫസർ സുഭാസിസ് ചൗധരിയും ബെംഗളൂരുവിൽ ഒപ്പുവച്ചു.

നിലേകനിയുടെ വലിയ സംഭാവന ഐഐടി ബോംബെയെ ആഗോള നേതൃത്വത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് ചൗധരി പറഞ്ഞു. ഞങ്ങളുടെ പ്രശസ്ത പൂർവ വിദ്യാർത്ഥി നന്ദൻ നിലേകനി സംഭാവനകളും സഹായവും തുടരുന്നത് കാണുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ചരിത്രപരമായ സംഭാവന ഐഐടി ബോംബെയുടെ വളർച്ചയുടെ പാതയിലേക്ക് നയിക്കുമെന്നും ചൗധരി പറഞ്ഞു. നിലേകനി ഇൻസ്റ്റിറ്റ്യൂട്ടിന് മുമ്പ് 85 കോടി രൂപ ഗ്രാന്റായി നൽകിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം സംഭാവന 400 കോടി രൂപയായി ഉയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group